0%

Chapter Title : കാണാമറയത്ത് 2 [രേഖ]

Author : രേഖ Read All Parts 611

ഉള്ളതിനാൽ ഞാൻ മെയിൻ ഓഫാക്കി ...
മുകളിൽ എത്തിയതും ജോയിച്ചൻ മെസ്സേജ് ചെയ്തു .ഞാൻ മെയിൻ സ്വിച്ച് ഓൺ ആക്കി

പിന്നെ മക്കൾ കാണാതെ ഞാനും മുകളിലേക്ക് കയറി

ജോയിച്ച എന്തേലും കഴിചാർന്നോ

ജോയ് : കഴിച്ചു

ജോയിച്ച മോനെ വെറുതെ എന്നാതിനാ എന്നോട് ഈ ഫോർമാലിറ്റി , എനിക്കറിയാം എൻ്റെ കെട്ടിയോൻ ഒന്നും കഴിച്ചിട്ടില്ലന്നു

ജോയ് : ആഹാ ...

കട്ടിലിനടിയിൽ നിന്നും ഞാൻ പാത്രമെടുത്തു ഒന്നിൽ കപ്പ വേവിച്ചതും രണ്ടാമത്തേതിൽ മത്തി കറിയും

ജോയ് : പ്രിയ എൻ്റെ ഫേവറൈറ്റ് ആണ് ഇത്

അതെനിക്കറിയാമല്ലോ അതുകൊണ്ടുതന്നെയാ ഞാൻ ഉണ്ടാക്കിയത്

ജോയ് : എനിക്കായാണോ ഉണ്ടാക്കിയത് ?

അതെ എൻ്റെ ജോയിച്ചന് മാത്രമായാണ് ഞാൻ ഉണ്ടാക്കിയത്

ജോയിച്ചൻ കഴിക്കുന്നത് കാണാൻതന്നെ എന്തൊരു ചേല് ... നമ്മൾ ആർക്കുവേണ്ടിയാണോ ഭക്ഷണം ഉണ്ടാക്കുന്നത് അത് അവർ മനസ്സറിഞ്ഞു കഴിക്കുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു സുഖം അത് എത്ര മനോഹരമാണ്

ജോയ് : ആൻസിപോലും എൻ്റെ ഇഷ്ടങ്ങൾനോക്കി ഉണ്ടാക്കിത്തരാറില്ല ... ഞാൻ ഓരോന്നും പറഞ്ഞു ചെയ്യിപ്പിക്കണം ...

ഇനി ജോയിച്ചൻ , എന്നതിനാ വിഷമിക്കണേ ... ജോയിച്ചൻ്റെ പെണ്ണ് ഇപ്പോൾ ഞാനല്ലേ ഈ ഞാനുള്ളപ്പോൾ ജോയിച്ചൻ എന്ത് വേണം എന്നുപറഞ്ഞാലും ഉണ്ടാക്കിത്തരില്ലേ . അത് പറഞ്ഞില്ലേലും അറിയുന്നതെല്ലാം ഉണ്ടാക്കിത്തരില്ലേ ...

ജോയിച്ച എനിക്ക് ജോയിച്ചൻ ഇല്ലാതെ ഇനി ജീവിക്കാൻ പറ്റില്ല . ഒരുപക്ഷെ പത്താംക്‌ളാസ്സ് പെൺകുട്ടിയെപോലെ ജീവിതം തിരിച്ചറിയാതെ പൊള്ളയായി പറയുന്ന വാക്കായി ജോയിച്ചന് തോന്നാം ... പക്ഷെ അങ്ങിനെയല്ല ജീവിതത്തിൽ ഞാൻ ആദ്യമായി ഒരു പുരുഷനെ ഇഷ്ടപെടുന്നു ...

💬 Comments

View all comments