Chapter Title : കാണാമറയത്ത് 2 [രേഖ]
ഞാൻ ഇത്രയും കാലം മോഹനേട്ടന് ഭാര്യ എന്ന മെഷീൻ അല്ലെങ്കിൽ ഒരു പാവ ആയിരുന്നു . മോഹനേട്ടൻ പറയുന്നതെല്ലാം അനുസരിച്ചു ഒരു മുടക്കവുമില്ലാതെ . ഭർത്താവിൻ്റെ കാര്യങ്ങൾക്ക് ഞാൻ ഇന്നുവരെ ഒരു കുറവും വരുത്തിച്ചിട്ടില്ല മക്കളുടെ കാര്യത്തിനും .... പക്ഷെ അദ്ദേഹം പറയുന്നതിന് അനുസരിച്ചതല്ലാതെ ഇന്നുവരെ എതിർത്തിട്ടില്ല പക്ഷെ എനിക്ക് ഇന്നുവരെ സ്നേഹം കിട്ടിയോ ... ഒരു പക്ഷെ മോഹനേട്ടന് എന്നെ ഇഷ്ടമാകും അത് പ്രകടിപ്പിക്കാത്തതാകും പ്രകടിപ്പിച്ചില്ലെങ്കിൽ ഞാൻ എങ്ങിനെ മനസ്സിലാകാനാ
അതുമല്ലെങ്കിൽ മോഹനേട്ടൻ ചിലവില്ലാത്ത ഒരു വീട് നോക്കുന്ന പട്ടിയെ ആകുമോ ഞാൻ എന്ന പെണ്ണിനെക്കൊണ്ടു ഉദ്ദേശിച്ചത് ... എങ്കിൽ ഇത്രയുംകാലം ഞാൻ അതിന് നീതിപുലർത്തിയില്ലേ ജോയിച്ച...
ഞാൻ കരയാൻ തുടങ്ങിയപ്പോൾ ....
ജോയ് : നീ എന്തിനാണ് കരയുന്നത് ... നിനക്ക് ചെയുന്നത് തെറ്റാണ് എന്ന കുറ്റബോധമാണോ ?
ഞാൻ മനസ്സറിഞ്ഞു തന്നെയാണ് ഈ കാര്യങ്ങൾ എല്ലാം ചെയുന്നത് ഞാൻ ഇത്രയും കാലം മോഹനേട്ടനും മക്കൾക്കുവേണ്ടി മാത്രമാണ് ജീവിച്ചത് പതിനാലു വർഷത്തോളമായി ഞാൻ ഇവിടെ വന്നിട്ട് ... ആ പതിനാലു വർഷം ഞാൻ ആസ്വദിക്കാത്ത സന്തോഷമാണ് എനിക്ക് ജോയിച്ചൻ തന്നത് അതുകൊണ്ടുതന്നെ ഞാൻ എനിക്കുംകൂടി വേണ്ടി ജീവിക്കാൻ ആഗ്രഹിക്കുന്നു
അടുത്ത ജന്മം ഉണ്ടാകുമോ ഇല്ലയോ എനിക്കറിയില്ല ... ഉണ്ടെങ്കിൽ എനിക്ക് മാത്രമായി ഈ ജോയിച്ചനെ തന്നേക്കണേ ?
ജോയ് : അടുത്ത ജന്മം വരെ കാത്തിരിക്കാൻ എനിക്കും ആവില്ല ... ഈ ജന്മം മുഴുവനും ഞാൻ നിൻ്റെതാണ് നിൻ്റെതുമാത്രം
എൻ്റെ കണ്ണുനീർ ജോയിച്ചൻ തുടച്ചു
അയ്യോ കണ്ണ് നീറുന്നു ... ആ മീൻകറി കൂടിയ
💬 Comments
View all comments