Chapter Title : കാണാമറയത്ത് [രേഖ]
കൊണ്ടുവന്നുതരട്ടെ
രാത്രിയിലേക്ക് ഒന്നും ഉണ്ടാക്കിയിട്ടില്ല ,പക്ഷെ ഈ സമയമായില്ലേ ഇനി വേണ്ട
ജോയ് : ഞാൻ പ്രിയക്കുംകൂടി ഇഷ്ടമാകും എന്ന് കരുതി കുറച്ചു കുരുമുളകും തേങ്ങാകൊത്തും ഇട്ടു ഒന്നുകൂടി വരട്ടിയതാണ് ,
പിന്നെ എപ്പോഴെങ്കിലും ആകാം
എന്നും പറഞ്ഞു ഫോൺ വെച്ചു
എനിക്കുവേണ്ടി ഇത്രക്കും ചെയ്തിട്ടു ഞാൻ വേണ്ട എന്ന് പറഞ്ഞല്ലോ ... ഞാൻ വേഗം ഫോൺ എടുത്തു തിരിച്ചുവിളിച്ചു
ജോയ് എനിക്ക് ആ ബീഫ് വേണം പറ്റുമെങ്കിൽ രണ്ടു പൊറാട്ടയും കൂടി കൊണ്ടുവരാമോ ?
ജോയ് : അതിനെന്താ പ്രിയ ഞാൻ ഇപ്പോൾ എത്തിക്കാം
8 .30 ആകുമ്പോഴേക്കും ചൂടുള്ള ബീഫും പൊറാട്ടയുമായി ജോയ് എത്തി
എൻ്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു ഇതുവരെ മോഹനേട്ടൻ ഒന്നും വേണോ എന്ന് ചോദിച്ചിട്ടില്ല , അദ്ദേഹത്തിൻ്റെ ഇഷ്ടം എന്നിലേക്കും പകർത്തിയിട്ടേയുള്ളു അതിനെ ഞാനും വിലകൊടുത്തിട്ടുള്ളു . പുള്ളിക്കാരന് ഇഷ്ടമില്ലാത്തതിനാൽ ഇതെന്നല്ല നോൺ വെജ് എല്ലാം ഇവിടെയും പാടില്ല എന്ന രീതിയിലാണ് പക്ഷെ മൽസ്യം കഴിക്കുന്നതോ മുട്ട എന്നിവ കഴിക്കുന്നതിനോ എതിർപ്പില്ലതാനും . ഇറച്ചിയായി ഒന്നും കഴിക്കുന്നത് ഇഷ്ടമല്ല .
പക്ഷെ ഞാൻ അതെല്ലാം കഴിക്കാനാണ് വീട്ടിൽ പോകുന്നത് എന്തിനു മക്കൾപോലും അവരുടെ അച്ഛനറിയാതെ അതെല്ലാം കഴിക്കുന്നു . പക്ഷെ ഇന്ന് ജോയ് കൊണ്ടുവന്നപ്പോൾ എനിക്ക് എതിർക്കാനാവുന്നില്ല ആദ്യമായാണ് ഞാൻ ഇവിടെയിരുന്ന് പേടിയില്ലാതെ ഇതു കഴിക്കുന്നത്
ജോയ് : ഞാൻ ഒരു കഷ്ണം പ്രിയയുടെ വായിൽ വെച്ചുതരട്ടെ ...
എൻ്റെ കണ്ണുകൾ നിറഞ്ഞുപോയി അവൻ തന്നത് വായിൽവെച്ചു കഴിക്കുമ്പോൾ കണ്ണുനീർ വരുന്നതുകൊണ്ട് ജോയ് അതുതുടച്ചപ്പോൾ ഈ തവണ ഞാനാണ് ജോയിച്ചനെ മുത്തംവെച്ചത്
💬 Comments
View all comments