0%

Chapter Title : കാഞ്ചനയും കീർത്തനയും [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 1.5K

എടുത്തത്...2 കൊല്ലമായി ഞാൻ ആരെയെങ്കിലും വിളിച്ചിട്ട്. റൂമിലേക്ക് വരുന്ന കസ്റ്റമേഴ്സ് ഫോൺ കൊണ്ട് വരാൻ അവിടത്തെ ആളുകൾ സമ്മതിക്കാറില്ല.

ഞാൻ ജോസേട്ടനോട് ബാത്‌റൂമിൽ പോയി വരാം എന്ന് പറഞ്ഞു. ബാത്‌റൂമിൽ കയറിയതും ഞാൻ ആരെ വിളിക്കണം എന്നാലോചിച്ചു.

നേരിട്ട് വീട്ടിലേക്ക് വിളിച്ചാലോ... വേണ്ട... പ്രശ്‌നമാവും..

ഞാൻ വിളിച്ചത് വൃന്ദയെ ആയിരുന്നു... എന്റെ കൂട്ടുകാരി... അവളുടെ നമ്പർ എനിക്ക് കാണാപാഠമായിരുന്നു

അവളെ വിളിച്ചപ്പോൾ അവൾ ആദ്യം ഞെട്ടി... പിന്നെ എന്റെ വിശേഷങ്ങൾ ചോദിച്ചു... എല്ലാം പറയാനുള്ള സമയവും സാവകാശവും എനിക്കിലായിരുന്നു... പക്ഷെ അവൾ പറഞ്ഞ വിശേഷം കേട്ടു ഞാൻ ഞെട്ടി... എന്റെ അച്ഛൻ.... എന്റെ അച്ഛൻ മരിച്ചു.... അതും ഞാൻ നാട് വിട്ടു പോയി 2 മാസത്തിനുള്ളിൽ... അറ്റാക്ക് ആയിരുന്നത്രെ.

ഞാൻ മൂലമുണ്ടായിരുന്ന നാണക്കേടും പിന്നെ നാട്ടുകാരുടെയും ബന്ധുക്കളുടെയും കുറ്റപ്പെടുത്തൽ കാരണം അച്ഛൻ തളർന്നു പോയി കാണണം.. പിന്നെ എനിക്കൊന്നും അവളോട് ചോദിക്കാനും പറയാനും തോന്നിയില്ല...

ഞാൻ മരവിച്ച മനസ്സുമായി ജോസേട്ടന്റെ അടുത്ത് വന്നു എനിക്ക് വിശപ്പില്ല എന്ന് പറഞ്ഞു കാറിലേക്ക് പോന്നു. ഡ്രൈവറുടെ ഫോൺ അവിടെ തന്നെ വെച്ചു....

ഭക്ഷണം കഴിഞു അവർ മടങ്ങി വന്നു

ജോസ് - എന്ത് പറ്റി കാഞ്ചന... എന്തിനാ കരയുന്നെ...

അപ്പോഴാണ് ഞാൻ എന്റെ കണ്ണുനീർ തുടച്ചത്...

ഞാൻ - ഒന്നൂല്യ...

ജോസേട്ടൻ ഡ്രൈവറോട് വണ്ടി എടുക്കാൻ പറഞ്ഞു

ജോസ് - നിനക്ക് ഞങ്ങൾ ഭക്ഷണം കഴിക്കുന്ന സമയത്ത് എങ്ങോട്ടെങ്കിലും ഓടി പോകാമായിരുന്നില്ലെ...

ഞാൻ ജോസേട്ടനെ ഒന്ന് നോക്കി..

ഞാൻ - എങ്ങോട്ട് പോകാൻ... എനിക്ക് പോകാൻ ഒരു ഇടമില്ലാ..

ഈ

💬 Comments

View all comments