Chapter Title : കാഞ്ഞിരക്കുറ്റി 1 [ലസ്റ്റർ]
കേൾക്കുന്ന ആ ഭീതിപ്പെടുത്തുന്ന ശബ്ദം ഒന്ന് രണ്ട് തവണ ഉയർന്നപ്പോൾ, ഒന്നൊന്നായി അരികെയും ദൂരേയുമായി പല ഭാഗത്ത് നിന്ന് പട്ടികൾ ഓരിയിടാൻ തുടങ്ങി. വാഹിദിന്റെ ശരീരത്തിൽ കുളിരുകോരി രോമങ്ങൾ എഴുന്നേറ്റ് നിന്നു. ഈ നാട്ടിലെ അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നു നിൽക്കുന്ന നിശബ്ദതയിൽ, കേട്ടറിഞ്ഞ ഭീതിയുടെ സാന്ദ്രതയിൽ, ഇരുട്ട് മൂടിയ രാത്രിയുടെ മറവുകളിൽ നിന്നുയരുന്ന ആ മൃഗവിളികൾ അവനെ അസാധാരണമായി അസ്വസ്ഥനാക്കി.
വരാന്തയിലെ ഇരുട്ടിൽ നിന്ന് തുറന്ന് കിടന്ന വാതിലിലൂടെ അകത്തേക്ക് കടന്ന് വാതിലടച്ചു കട്ടിലിൽ കേറിക്കിടന്ന് അവസാനിക്കാത്ത ആ ഭീതിതമായ നീണ്ട നിലിവിളി ശബ്ദങ്ങൾ കേട്ടുകൊണ്ട് അവൻ മലർന്നു കിടന്നു. എന്തോ ഭീതിപ്പെടുത്തുന്ന ഒരന്തരീക്ഷം ഈ നാടിനുണ്ടെന്ന് അവന് തോന്നി. പലപ്പോഴായി ആളുകൾ അപ്രത്യക്ഷമാകുന്നു എന്നാണ് ഒരു വൃദ്ധൻ തന്നോട് പറഞ്ഞത്. കഴിഞ്ഞ ദിവസം സന്ധ്യമയങ്ങിയിട്ടു കുറച്ചു വൈകി അങ്ങാടിയിൽ നിന്ന് റൂമിലേക്ക് മടങ്ങുമ്പോൾ ഇരുട്ടിൽ നിന്ന് ഇറങ്ങി വന്ന ഒരു വൃദ്ധൻ. പെട്ടന്ന് മുന്നിൽ ഒരു ചുക്കിച്ചുളിഞ്ഞ മനുഷ്യനെ കണ്ടപ്പോൾ ഞെട്ടിപ്പോയി.
എവിടെ നിന്ന് എങ്ങിനെ പ്രത്യപ്പെട്ടു എന്ന് ഒരുവേള നടുങ്ങിപ്പോയ അവസ്ഥ.! "കുഞ്ഞേതാ. ഈ നാട്ടുകാരൻ അല്ലെന്ന് തോന്നുന്നു. ഈ സമയത്ത് വീട്ടിൽ പോകാതെ ഇവിടിങ്ങനെ ചുറ്റി കറങ്ങുന്നത് എന്താ."? അയാൾ ശാന്തമായിട്ടാണ് ചോദിച്ചത്. "ഞാൻ കുറച്ച് അകലെനിന്നാ. ഒരു സുഹൃത്ത് ഇവിടുണ്ട്. അവന്റെ കൂടെ താമസിക്കാൻ വന്നതാ." "ഇവിടുത്തെ കാര്യങ്ങളൊന്നും അറിയില്ല അല്ലേ.
സന്ധ്യ കഴിഞ്ഞാൽ ഇവിടാരും പുറത്തിറങ്ങാറില്ല. ശപിക്കപ്പെട്ട നാടാ മോനെ. കണ്ടില്ലേ അങ്ങാടിയിൽ ഒരൊറ്റ പീടിക പോലും തുറന്നിട്ടില്ല ല്ലോ. വേഗം വീട്ടിലേക്ക് പോകാൻ നോക്കൂ." "അതേ, അതാ ഞാനും
💬 Comments
View all comments