0%

Chapter Title : കാഞ്ഞിരക്കുറ്റി 1 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 8.3K

ആകാശത്തിന്റെ നിശബ്ദ ശാന്തതയിലേക്ക് പതിയെ തെളിഞ്ഞു വരുന്ന നിലാവിന്റെ ചാരച്ച പ്രഭയിലേക്ക് നോട്ടമയച്ചു കൊണ്ട് വരാന്തയിലെ ഗ്രിൽസിൽ പിടിച്ചു നിശ്ചലനായി വാഹിദ് നിന്നു.

താനെന്തിന് ഈ അതിർത്തി ഗ്രാമത്തിൽ വന്നു നിൽക്കുന്നു എന്ന് അവൻ തമാശയോടെ ചിന്തിച്ചു. താനുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ഉൾനാടൻ ഗ്രാമത്തിൽ, ഒരു വാടക വീട്ടിൽ അപരിചിതനായി വന്നുതാമസിക്കുന്നു. ജീവിതത്തിൽ എന്തൊക്കെ വേഷങ്ങളാണ് കെട്ടിയാടേണ്ടി വരുന്നത്.

തന്റെ സുഹൃത്തും പോലീസ് ഉദ്യോഗസ്ഥനുമായ കിഷോറിന്റെ നിർബന്ധം കൊണ്ട് മാത്രമാണ് താനീ മുഷിഞ്ഞ പരിപാടിക്ക് ഇറങ്ങി പുറപ്പെട്ടത്. എന്തിന് താൻ ഇവിടെ വന്നു താമസിക്കണം എന്ന ചോദ്യത്തിന് "തത്കാലം ഒരു ഒളിജീവിതമായി കണ്ടാൽ മതി " എന്നെ അവൻ പറഞ്ഞുള്ളൂ. അതിന്റെ കൂടെ ഒരു കാര്യം കൂടി പറഞ്ഞു. "ആ ഗ്രാമം നീ ഇന്നോളം കാണാത്ത ഒരു അനുഭവമായിരിക്കും മാത്രമല്ല നിന്റെ ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായിരിക്കാം" എന്നും.

ആ നിർബന്ധം കൊണ്ട് മാത്രമാണ് വാഹിദ് കാഞ്ഞിരകാവ് ഗ്രാമത്തിലേക്ക് പുറപ്പെട്ടത്ത്. എന്തൊക്കെ വിശ്വാസങ്ങളും ധാരണകളുമാണ് ഈ വിശാലമായ ലോകത്ത് മനുഷ്യർ പുലർത്തിപ്പോകുന്നത് എന്ന് അവൻ അതിശയിച്ചു. ഏതോ ഭൂതകാലത്തിൽ കൊലചെയ്യപ്പെട്ടു എന്ന് വിശ്വസിക്കുന്ന ഒരു നാട്ടുവർത്തമാനത്തിന്റെ ഓർമ്മയും പേറി ഭയന്നു വിറച്ചു ഒരുകൂട്ടം മനുഷ്യർ തങ്ങളുടെ സന്തോഷങ്ങളെ ഭാവികാലചിന്തകളിൽ ആണിയടിച്ചു ആവാഹനം ചെയ്തു ജീവിക്കുന്നു.

വർത്തമാന കാലത്തിന്റെ സന്തോഷങ്ങളും നേരം പോക്കുകളും, അസ്വസ്ഥയുടെ ഹോമാകുണ്ഠത്തിൽ വലിച്ചെറിഞ്ഞു ഇനിയെന്ത് സംഭവിക്കും എന്ന് ചിന്തിച്ചു ഉത്കണ്ഠപ്പെടുന്നു. എത്ര വിചിത്രമാണ് ജീവിതം.! അവൻ അൽപ്പം തമാശയോടെ ചിന്തിച്ചു. പൊടുന്നനെ ദൂരെയെവിടെ നിന്നോ ഒരു നായ നീട്ടി ഓരിയിടാൻ തുടങ്ങി.

അധികം അകലെനിന്നല്ലാതെ

💬 Comments

View all comments