Chapter Title : കാഞ്ഞിരക്കുറ്റി 1 [ലസ്റ്റർ]
പാറത്തൊടി തറവാട്. മുൻവശത്തെ പാടത്തു നിന്നു ഒതുക്കുകല്ലുകൾ കയറി നീണ്ട നടപ്പാത താണ്ടിയാൽ ആ വലിയ തറവാട് വീടിന്റെ മുറ്റത്ത് കടന്നാൽ വീടിന്റെ പിറകിലെ ഉയർന്ന പറമ്പിൽ തലയുയർത്തി നിൽക്കുന്ന ഭീമാകാര രൂപം പോലെ ആ പാറക്കുന്ന് കാണാൻ സാധിക്കും.
അതിന്റെ പിന്നിലാണ് ആ വിശാലമായ പറമ്പും കാഞ്ഞിര മരവും നിലനിൽക്കുന്നത്. ദിവസങ്ങൾക്കു മുമ്പ് ആ കാഞ്ഞിര മരം മുറിച്ചു നീക്കപ്പെട്ടു. കാഞ്ഞിരം മുറിച്ചു.! അതൊരു വാർത്തയായിരുന്നു നാട്ടിൽ. ഏറെ നാളത്തെ എതിർപ്പിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ ആ പറമ്പിന്റെ ഉടമസ്ഥർ ആ വൃക്ഷം മുറിച്ചു കളഞ്ഞു.
എന്ത് കൊണ്ട് മുറിച്ചുമാറ്റി എന്ന് മാത്രം നാട്ടുകാർക്ക് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല, കാരണം അത് മുറിക്കില്ലെന്ന് ആ വീട്ടുകാർ ഉറപ്പിച്ചിരുന്നു. പക്ഷേ ഇന്നവിടെ ആ പൊന്തക്കാടിന് നടുവിൽ ആ പടുമരം ഒരു കാഞ്ഞിരകുറ്റി മാത്രമായി അവശേഷിക്കുന്നു. ഒപ്പം കുറേ ദുരൂഹതകളും.! ഇനി എന്തൊക്കെ അനർത്ഥങ്ങൾ അരങ്ങേറുമോ ആവോ എന്ന് ആർക്കുമറിയില്ല.
കാലഹരണപ്പെടാതെ കിടക്കുന്ന വിശ്വാസങ്ങൾക്കിടയിൽ എവിടെയെങ്കിലും മാറാല പിടിച്ചു കിടക്കുന്ന ഒരു സത്യമുണ്ടെങ്കിൽ തീർച്ചയായും കാലം അതിന്റെ കാവ്യനീതി നടപ്പാക്കുമെന്ന് ദേശക്കാർ വിശ്വസിച്ചു. എന്നോ ദാരുണമായി കൊലചെയ്യപ്പെട്ട ഒരു കന്യകയുടെ ആർത്താനാദങ്ങളും സീൽക്കാരങ്ങളും മരണക്കരച്ചിലും നീതി തേടുന്നുണ്ടെങ്കിൽ തീർച്ചയായും അവിശ്വാസനീയമായ പലതും തങ്ങൾ നേരിടേണ്ടി വരുമെന്ന് അവർ വിശ്വസിച്ചു.
ഗതിക്കിട്ടാതെ മരിച്ചുപോയ ആ ആലംബഹീനയായ യുവതിയുടെ ആത്മാവ് ആവാഹനം ചെയ്യപ്പെട്ട കാഞ്ഞിരമരം ഓർമ്മ മാത്രമായി മാറിയതോടെ പ്രതികാരദാഹയായി ഈ ദേശസ്ഥലികളിൽ അലഞ്ഞു തിരിയുമെന്ന് ഭയന്ന് സന്ധ്യയാകുമ്പോൾ തന്നെ ജനങ്ങൾ വീടുകളിൽ അഭയം തേടിതുടങ്ങി ഗ്രാമം വിജനമായിതുടങ്ങി, നിശബ്ദവും.! ഇരുണ്ട
💬 Comments
View all comments