Chapter Title : കാഞ്ഞിരക്കുറ്റി 10 [ലസ്റ്റർ]
ഇത്രനാളും ലോകത്ത് ഒരാളും അറിയാതെ കുറ്റകൃത്യങ്ങൾ ചെയ്തുകൂട്ടി, മാന്യമായ വ്യക്തിത്വത്തോടെ ജീവിച്ചിരുന്ന തങ്ങൾ ക്രിമിനലുകളായി പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വന്നതിന്റെ അപമാന ഭാരം അവരുടെ മുഖത്ത് പ്രകടമായിരുന്നു.
അവരുടെ മുന്നിൽ പൊടിപാടലങ്ങൾ തുടച്ചുവൃത്തിയാക്കിയ കസേരയിൽ വാഹിദും ആതിരയും കിഷോറും അവർക്ക് അഭിമുഖമായി ഇരിപ്പുണ്ട്.
"ശാരിക,ശരത്.
! ഈ രണ്ടുപേരും നിങ്ങളുടെ ചോരയാണ്.
മാത്രമല്ല അവരുടെ അച്ഛൻ വളർത്തിക്കൊണ്ട് വന്ന ബിസിനസ്സ് സാമ്രാജ്യത്തിൽ സ്വന്തം കൂടപ്പിറപ്പുകളെ പോലെ ചേർത്ത് നിർത്തിയതാണ്.
എന്നിട്ടും എന്തിന് വേണ്ടി അവരെ ഈ ഭൂലോകത്തു നിന്ന് തന്നെ ഇല്ലാതാക്കി?"
വാഹിദ് അക്ഷോഭ്യനായി രാജനോട് ചോദിച്ചു.
അമ്മുവിനെ അവൻ ഒട്ടും ഗൗനിച്ചില്ല.
രാജന്റെ ചുണ്ടിൽ ഒരു പരിഹാസ ചിരി തെളിഞ്ഞു.
അയാൾ വാഹിദിന്റെ മുഖത്തേക്ക് നോക്കി.
"കൂടെ ചേർത്ത് നിർത്തിയെന്നോ? സ്വയം കഷ്ടപ്പെട്ട് സാമ്രാജ്യം കെട്ടിപ്പടുത്തെന്നോ? ഇതൊക്കെ തന്നോട് ആരാണ് പറഞ്ഞു തന്നത്.
?" രാജൻ തികഞ്ഞ പരിഹാസത്തോടെ പുച്ഛഭാവത്തിൽ വാഹിദിനോട് എതിർ ചോദ്യം ഉന്നയിച്ചു.
വാഹിദ് ഒന്നും പറയാതെ അയാൾ തുടർന്നു പറയുന്നത് കേൾക്കാൻ വേണ്ടി കാതോർത്തു.
കുറച്ച് നേരത്തെ മൗനത്തിനും ആലോചനയ്ക്കും ശേഷം രാജൻ തന്റെ ജീവിതം പറഞ്ഞു തുടങ്ങി.
പാറത്തൊടി തറവാട്ടിലെ മുഴുവൻ പണവും വലിയൊരു ഭാഗം സ്വർണ്ണവും നിലവറയിൽ നിന്ന് മോഷ്ടിച്ചിട്ടാണ് അന്ന് അവർ രണ്ടുപേരും കടന്ന് കളഞ്ഞത്.
മീനാക്ഷി പറഞ്ഞത് പോലെ കുഞ്ഞമ്പു കാരണവരുടെ മകൻ ആയിരുന്നില്ല.
കുഞ്ഞമ്പു കാരണവരുടെ മകന്റെ മകനായിരുന്നു.
അന്ന് തറവാട്ടിലെ കാരണവർ കുഞ്ഞമ്പു കാരണവരുടെ മൂത്തമകനായിരുന്ന സോമനായിരുന്നു.
സോമൻ കാരണവർ അധികം ശല്യക്കാരൻ ആയിരുന്നില്ല.
അയാൾക്ക് മൂന്നു മക്കളായിരുന്നു.
മൂത്തത് രണ്ടു പെൺകുട്ടികളും ഇളയത് ചന്ദ്രൻ എന്ന് പേരുള്ള പത്തുവയസ്സുകാരനായ ഒരാൺകുട്ടിയും.
പക്ഷേ കുഞ്ഞമ്പു കാരണവർക്ക് ജാനകിയിൽ പിറന്ന രഘു വലിയ ശല്യക്കാരൻ ആയിരുന്നു.
വാസു കാരണാവരായ തന്റെ അമ്മയുടെ ഭർത്താവ് മരിച്ചതിനു ശേഷം അമ്മയുടെ അവിഹിത ബന്ധത്തിൽ പിറന്നതാണ്
💬 Comments
View all comments