0%

Chapter Title : കാഞ്ഞിരക്കുറ്റി 11 [ലസ്റ്റർ] [Climax]

പക്ഷേ എലിസബത്തിന്റെ പ്രണയം അവളുടേത് മാത്രമായിരുന്നു. വാഹിദിനു തിരികെ പ്രണയമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവളെ കൊന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണം ആർക്കുമുണ്ടാകില്ല. വാഹിദ് അറിയേണ്ടത് മുഴുവൻ അറിയുകയും ചെയ്തു. അങ്ങിനെ ആ തീരുമാനം ഉപേക്ഷിച്ചു. അതിന് മറ്റൊരു കാരണംകൂടി ഉണ്ടായിരുന്നു. അവൾകാരണം എല്ലാം നഷ്ടമായ ജോർജ് കാര്യമായ പരിക്കുകളുമായി ജീവനോടെ തിരിച്ചു വന്നപ്പോൾ അവളുടെ കാര്യം അയാൾ നോക്കിക്കോളും എന്ന് ഉറപ്പായിരുന്നു.

പക്ഷേ, അത്ര കാലവും പ്രത്യേകിച്ച് എതിർപ്പുകൾ ഒന്നും ഇല്ലാത്തിരുന്ന ശാരിക വിലങ്ങുതടിയാവാൻ തുടങ്ങിയതോടെ ഇനിയുള്ള മുന്നോട്ടുള്ള പോക്ക് ബുദ്ധിമുട്ടാണെന്ന് മനസ്സിലായി. ഒരുദിവസം രാത്രി അവളും വാഹിദും തമ്മിൽ തർക്കം നടക്കുകയും അവൾ തനിക്ക് ഫോൺ ചെയ്തു എല്ലാ രഹസ്യ ഏർപ്പാടുകളും ഒറ്റയടിക്ക് നിർത്തണമെന്ന് വാശിപിടിക്കുകയും ചെയ്തപ്പോൾ എല്ലാം തലകീഴായി തകിടം മറിയുമെന്ന് മനസ്സിലായി. ശരത്ത് ജീവനോടെയുണ്ട് എന്ന് തന്നെ വിശ്വസിച്ചിരുന്ന ശാരിക അവനെ നേരിട്ട് കാണണമെന്നും അവൾക്ക് അത്യാവശ്യമായി കുറച്ച് കാര്യങ്ങൾ സംസാരിക്കണമെന്നും തർക്കിച്ചു. അത് നടന്നില്ലെങ്കിൽ വാഹിദിന്റെ സുഹൃത്തായ പോലീസ് ഇൻസ്‌പെക്ടർ കിഷോറിനോട് കുറ്റസമ്മതം നടത്തുമെന്നും ഇതിന്റെ പിറകിലുള്ള എല്ലാ വലിയ തലകളും തൂങ്ങുമെന്നും ഭീഷണിപ്പെടുത്തി.

അതുകഴിഞ്ഞതിനു ശേഷം വാഹിദ് ഫാക്ടറി ഗോഡൗൺ നോക്കാൻ വേണ്ടി കൊച്ചിയിലേക്ക് പോയപ്പോൾ ശാരികയോട് ശരത്തിനെ കാണാൻ വേണ്ടി ചുരത്തിലേക്ക് വരാൻ പറഞ്ഞു. നല്ല മഴയുള്ള ദിവസമായിരുന്നു. ശാരിക സ്വയം ഡ്രൈവ് ചെയ്തു വന്ന് ചുരത്തിൽ കാത്തു നിന്നു. ശരത്തിന്റെ ശവശരീരം കൊണ്ടുപോകാൻ വന്ന യുവാക്കൾക്കൊപ്പം അമ്മു ശരത്തിന്റെ ബൊലേറോയിൽ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. ശാരികയെ വല്ലവിധേനയും തറവാട്ടിലേക്ക് കൊണ്ടുവരാനായിരുന്നു താൻ നിർദ്ദേശം നൽകിയിരുന്നത്. പക്ഷേ അപകടം മണത്ത ശാരിക വിസമ്മതിക്കുകയും എതിർക്കുകയും ചെയ്തപ്പോൾ ആ മൂന്നുപേരും പോക്കറ്റിൽ കരുതിയിരുന്ന പ്ലാസ്റ്റിക് സഞ്ചിയെടുത്ത് ശാരികയുടെ തലവഴി മൂടി അവളെ ശ്വാസം മുട്ടിച്ചു കോളപ്പെടുത്തി. പിന്നെ അവളുടെ വണ്ടിയിൽ കയറി ചുരത്തിന്റെ സുരക്ഷാ ഭിത്തിയിൽ ഇടിച്ചു. എന്നിട്ട് തള്ളി കൊക്കയിലേക്ക് മറിച്ചു. ശവശരീരം ഏതെങ്കിലും വിധത്തിൽ കണ്ടെത്തിയാൽ അപകടമാരണമല്ല, ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് മനസ്സിലാകുമെന്ന് അറിയാവുന്നത് കൊണ്ട് ആ ശരീരവും ഇങ്ങോട്ട് കൊണ്ട് വന്ന് നിലവറയിൽ തള്ളി. അവൾ മരിച്ചു കഴിഞ്ഞാൽ

💬 Comments

View all comments