0%

Chapter Title : കാഞ്ഞിരക്കുറ്റി 11 [ലസ്റ്റർ] [Climax]

എല്ലാ രഹസ്യ ഏർപ്പാടുകളും ഒറ്റയടിക്ക് നിർത്തണമെന്ന് വാശിപിടിക്കുകയും ചെയ്തപ്പോൾ എല്ലാം തലകീഴായി തകിടം മറിയുമെന്ന് മനസ്സിലായി. ശരത്ത് ജീവനോടെയുണ്ട് എന്ന് തന്നെ വിശ്വസിച്ചിരുന്ന ശാരിക അവനെ നേരിട്ട് കാണണമെന്നും അവൾക്ക് അത്യാവശ്യമായി കുറച്ച് കാര്യങ്ങൾ സംസാരിക്കണമെന്നും തർക്കിച്ചു. അത് നടന്നില്ലെങ്കിൽ വാഹിദിന്റെ സുഹൃത്തായ പോലീസ് ഇൻസ്‌പെക്ടർ കിഷോറിനോട് കുറ്റസമ്മതം നടത്തുമെന്നും ഇതിന്റെ പിറകിലുള്ള എല്ലാ വലിയ തലകളും തൂങ്ങുമെന്നും ഭീഷണിപ്പെടുത്തി.

അതുകഴിഞ്ഞതിനു ശേഷം വാഹിദ് ഫാക്ടറി ഗോഡൗൺ നോക്കാൻ വേണ്ടി കൊച്ചിയിലേക്ക് പോയപ്പോൾ ശാരികയോട് ശരത്തിനെ കാണാൻ വേണ്ടി ചുരത്തിലേക്ക് വരാൻ പറഞ്ഞു. നല്ല മഴയുള്ള ദിവസമായിരുന്നു. ശാരിക സ്വയം ഡ്രൈവ് ചെയ്തു വന്ന് ചുരത്തിൽ കാത്തു നിന്നു. ശരത്തിന്റെ ശവശരീരം കൊണ്ടുപോകാൻ വന്ന യുവാക്കൾക്കൊപ്പം അമ്മു ശരത്തിന്റെ ബൊലേറോയിൽ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. ശാരികയെ വല്ലവിധേനയും തറവാട്ടിലേക്ക് കൊണ്ടുവരാനായിരുന്നു താൻ നിർദ്ദേശം നൽകിയിരുന്നത്. പക്ഷേ അപകടം മണത്ത ശാരിക വിസമ്മതിക്കുകയും എതിർക്കുകയും ചെയ്തപ്പോൾ ആ മൂന്നുപേരും പോക്കറ്റിൽ കരുതിയിരുന്ന പ്ലാസ്റ്റിക് സഞ്ചിയെടുത്ത് ശാരികയുടെ തലവഴി മൂടി അവളെ ശ്വാസം മുട്ടിച്ചു കോളപ്പെടുത്തി. പിന്നെ അവളുടെ വണ്ടിയിൽ കയറി ചുരത്തിന്റെ സുരക്ഷാ ഭിത്തിയിൽ ഇടിച്ചു. എന്നിട്ട് തള്ളി കൊക്കയിലേക്ക് മറിച്ചു. ശവശരീരം ഏതെങ്കിലും വിധത്തിൽ കണ്ടെത്തിയാൽ അപകടമാരണമല്ല, ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് മനസ്സിലാകുമെന്ന് അറിയാവുന്നത് കൊണ്ട് ആ ശരീരവും ഇങ്ങോട്ട് കൊണ്ട് വന്ന് നിലവറയിൽ തള്ളി. അവൾ മരിച്ചു കഴിഞ്ഞാൽ വാഹിദ് ഏകാന്തതയിലേക്ക് വീണുപോകുമെന്നും നിരന്തരമായ സമ്പർക്കത്തിലൂടെ പതുക്കെ തന്റെ ജീവിതത്തിലേക്ക് വാഹിദ് കടന്നുവരുമെന്നും അമ്മു കരുതി. അതുകൊണ്ട് ആ കൊലപാതകം അവൾ എതിർക്കാൻ പോയില്ല. അത്രേയുള്ളൂ, അല്ലാതെ അമ്മുവിന് വേണ്ടി ശാരികയെ കൊന്നതായിരുന്നില്ല. രാജൻ നിർത്താതെ ഒന്നൊന്നായി പറഞ്ഞു നിർത്തി.

മുറിയിൽ വല്ലാത്തൊരു നിശബ്ദത പരന്നു. തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന അമൂർത്തമായ പ്രണയത്തിന്റെ ദേവതയെ വാഹിദ് തന്റെ ആത്മാവിലേക്ക് ആവാഹിക്കാൻ എന്നവിധം

💬 Comments

View all comments