0%

Chapter Title : കാഞ്ഞിരക്കുറ്റി 11 [ലസ്റ്റർ] [Climax]

ദീർഘമായൊന്നു നിശ്വസിച്ചു. ശാരികയുടെ തന്റേടവും അന്ന് രാത്രിയിൽ ഇരുട്ടിലേക്ക് ഇറങ്ങി ഓടിയപ്പോൾ താൻ ചെന്നു രക്ഷിച്ചതും അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു. അതില്പിന്നെ തന്റെ ജീവിതത്തിൽ, ഈ ദിവസം വരെ വിശ്രമം ഉണ്ടായിട്ടില്ല ല്ലോ. പ്രണയവും കാമവും പ്രതുകാരവും കൊലപാതകങ്ങളും പോരാട്ടങ്ങളും.. പിണക്കവും ഇണക്കവും വിരഹവും മരണവും..

വാഹിദിന്റെ കണ്ണിൽ ഈറൻ പൊടിഞ്ഞു. ചുണ്ടിൽ വേദന നിറഞ്ഞ ആർദ്രമായൊരു പുഞ്ചിരി മാഞ്ഞുപോകാതെ അവശേഷിച്ചു. താൻ എന്തിന് വേണ്ടി അന്വേഷിച്ച് നടന്നുവോ അത് ഈ വിശാലമായ ഭൂമിയുടെ ഒരുകോണിലും അവശേഷിക്കുന്നില്ല എന്ന നിരാശയും ആത്മനിന്ദയും ആ ചിരിയിൽ മുഴച്ചു നിൽപ്പുണ്ടായിരുന്നു. കിഷോർ അവന്റെ മുതുകിൽ ആശ്വസിപ്പിക്കും വിധം തലോടി.

"എങ്കിൽ പിന്നെ ഈ കാണാതായ മൂന്നുപേരുമായിരിക്കും അന്ന് നിങ്ങളുടെ കൊലപാതകത്തിനു കൂട്ടു നിന്നത്. തെളിവില്ലാതാക്കാൻ വേണ്ടി നടത്തിയ കൊലകൾ ആയിരിക്കുമല്ലേ.?"

ആതിര ആ നിശബ്ദതയിലേക്ക് തന്റെ ചോദ്യം എടുത്തെറിഞ്ഞു. അവളുടെ ശബ്ദം ഉയർന്നതും അമ്മു മുഖമുയർത്തി അവളെ നോക്കി. ഈ തെറിച്ചു നിൽക്കുന്ന പന്ന പെണ്ണ് തന്റെ ഇക്കയെക്കൊണ്ട് ഈ തറവാട്ടു മുറ്റത്തുവച്ചു കാണിച്ചുകൂട്ടിയ കാമഭ്രാന്ത് അമ്മുവിന് ഓർമ്മവന്നു.

"അല്ല. അവർക്ക് ആവശ്യത്തിൽ കൂടുതൽ പ്രതിഫലം ഡാഡി കൊടുത്തിരുന്നു. ശരത്തിന്റെ ബോഡി ഇവിടെ എത്തിച്ചതിൽ പിന്നെ ഈ തറവാട്ടിൽ കണ്ണിൽ കണ്ട പെണ്ണുങ്ങളെയൊക്കെ പിടിച്ചു കൊണ്ടുവന്ന് ഏതു സമയത്തും ബലാത്സംഘവും കള്ളും കഞ്ചാവും തുടങ്ങി എല്ലാ ക്രിമിനൽ പരിപാടികൾക്കും അവർ ഇവിടെ ഉപയോഗിക്കാൻ തുടങ്ങി. സുരൻമാമയുടെ മകൾ മഞ്ജരിയെ മൂന്നുപേരും ചേർന്ന് ഇവിടെയിട്ടു കടിച്ചുകീറി തിരിച്ചയച്ചു. എന്നിട്ടും അവരോട് ഞങ്ങൾ ഒന്നും എതിർത്തു പറഞ്ഞില്ല."

അമ്മുവിന്റെ ഉറച്ച സംസാരം ആ മുറിയുടെ നിശബ്ദതയിൽ അലയടിച്ചു. വലിഞ്ഞു മുറുകിയ മുഖത്തോടെ കണ്ണിൽ എരിയുന്ന വെറുപ്പോടെ അവളുടെ ചിന്തകൾ തന്റെ മനസ്സിൽ തൂങ്ങിക്കിടക്കുന്ന ആ ഓർമ്മകളുടെ ഇടനാഴിയിലേക്ക് ചിറകടിച്ചു പറന്നു.

കോരിച്ചൊരിയുന്ന മഴയിൽ വഴിനീളെ കോടമഞ്ഞു നിറഞ്ഞു

💬 Comments

View all comments