Chapter Title : കാഞ്ഞിരക്കുറ്റി 11 [ലസ്റ്റർ] [Climax]
ആ ശരീരവും ഇങ്ങോട്ട് കൊണ്ട് വന്ന് നിലവറയിൽ തള്ളി. അവൾ മരിച്ചു കഴിഞ്ഞാൽ വാഹിദ് ഏകാന്തതയിലേക്ക് വീണുപോകുമെന്നും നിരന്തരമായ സമ്പർക്കത്തിലൂടെ പതുക്കെ തന്റെ ജീവിതത്തിലേക്ക് വാഹിദ് കടന്നുവരുമെന്നും അമ്മു കരുതി. അതുകൊണ്ട് ആ കൊലപാതകം അവൾ എതിർക്കാൻ പോയില്ല. അത്രേയുള്ളൂ, അല്ലാതെ അമ്മുവിന് വേണ്ടി ശാരികയെ കൊന്നതായിരുന്നില്ല. രാജൻ നിർത്താതെ ഒന്നൊന്നായി പറഞ്ഞു നിർത്തി.
മുറിയിൽ വല്ലാത്തൊരു നിശബ്ദത പരന്നു. തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന അമൂർത്തമായ പ്രണയത്തിന്റെ ദേവതയെ വാഹിദ് തന്റെ ആത്മാവിലേക്ക് ആവാഹിക്കാൻ എന്നവിധം ദീർഘമായൊന്നു നിശ്വസിച്ചു. ശാരികയുടെ തന്റേടവും അന്ന് രാത്രിയിൽ ഇരുട്ടിലേക്ക് ഇറങ്ങി ഓടിയപ്പോൾ താൻ ചെന്നു രക്ഷിച്ചതും അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു. അതില്പിന്നെ തന്റെ ജീവിതത്തിൽ, ഈ ദിവസം വരെ വിശ്രമം ഉണ്ടായിട്ടില്ല ല്ലോ. പ്രണയവും കാമവും പ്രതുകാരവും കൊലപാതകങ്ങളും പോരാട്ടങ്ങളും.. പിണക്കവും ഇണക്കവും വിരഹവും മരണവും..
വാഹിദിന്റെ കണ്ണിൽ ഈറൻ പൊടിഞ്ഞു. ചുണ്ടിൽ വേദന നിറഞ്ഞ ആർദ്രമായൊരു പുഞ്ചിരി മാഞ്ഞുപോകാതെ അവശേഷിച്ചു. താൻ എന്തിന് വേണ്ടി അന്വേഷിച്ച് നടന്നുവോ അത് ഈ വിശാലമായ ഭൂമിയുടെ ഒരുകോണിലും അവശേഷിക്കുന്നില്ല എന്ന നിരാശയും ആത്മനിന്ദയും ആ ചിരിയിൽ മുഴച്ചു നിൽപ്പുണ്ടായിരുന്നു. കിഷോർ അവന്റെ മുതുകിൽ ആശ്വസിപ്പിക്കും വിധം തലോടി.
"എങ്കിൽ പിന്നെ ഈ കാണാതായ മൂന്നുപേരുമായിരിക്കും അന്ന് നിങ്ങളുടെ കൊലപാതകത്തിനു കൂട്ടു നിന്നത്. തെളിവില്ലാതാക്കാൻ വേണ്ടി നടത്തിയ കൊലകൾ ആയിരിക്കുമല്ലേ.?"
ആതിര ആ നിശബ്ദതയിലേക്ക് തന്റെ ചോദ്യം എടുത്തെറിഞ്ഞു. അവളുടെ ശബ്ദം ഉയർന്നതും അമ്മു മുഖമുയർത്തി അവളെ നോക്കി. ഈ തെറിച്ചു നിൽക്കുന്ന പന്ന പെണ്ണ് തന്റെ ഇക്കയെക്കൊണ്ട് ഈ
💬 Comments
View all comments