0%

Chapter Title : കാഞ്ഞിരക്കുറ്റി 11 [ലസ്റ്റർ] [Climax]

തറവാട്ടു മുറ്റത്തുവച്ചു കാണിച്ചുകൂട്ടിയ കാമഭ്രാന്ത് അമ്മുവിന് ഓർമ്മവന്നു.

"അല്ല. അവർക്ക് ആവശ്യത്തിൽ കൂടുതൽ പ്രതിഫലം ഡാഡി കൊടുത്തിരുന്നു. ശരത്തിന്റെ ബോഡി ഇവിടെ എത്തിച്ചതിൽ പിന്നെ ഈ തറവാട്ടിൽ കണ്ണിൽ കണ്ട പെണ്ണുങ്ങളെയൊക്കെ പിടിച്ചു കൊണ്ടുവന്ന് ഏതു സമയത്തും ബലാത്സംഘവും കള്ളും കഞ്ചാവും തുടങ്ങി എല്ലാ ക്രിമിനൽ പരിപാടികൾക്കും അവർ ഇവിടെ ഉപയോഗിക്കാൻ തുടങ്ങി. സുരൻമാമയുടെ മകൾ മഞ്ജരിയെ മൂന്നുപേരും ചേർന്ന് ഇവിടെയിട്ടു കടിച്ചുകീറി തിരിച്ചയച്ചു. എന്നിട്ടും അവരോട് ഞങ്ങൾ ഒന്നും എതിർത്തു പറഞ്ഞില്ല."

അമ്മുവിന്റെ ഉറച്ച സംസാരം ആ മുറിയുടെ നിശബ്ദതയിൽ അലയടിച്ചു. വലിഞ്ഞു മുറുകിയ മുഖത്തോടെ കണ്ണിൽ എരിയുന്ന വെറുപ്പോടെ അവളുടെ ചിന്തകൾ തന്റെ മനസ്സിൽ തൂങ്ങിക്കിടക്കുന്ന ആ ഓർമ്മകളുടെ ഇടനാഴിയിലേക്ക് ചിറകടിച്ചു പറന്നു.

കോരിച്ചൊരിയുന്ന മഴയിൽ വഴിനീളെ കോടമഞ്ഞു നിറഞ്ഞു യാത്ര ദുഷ്കരമായിരുന്നു. നീണ്ടുപോകുന്ന പാതയിൽ കുത്തിയൊലിക്കുന്ന വെള്ളവും വാഹനത്തിന്റെ ചില്ലിലൂടെ താഴേക്കൊഴുകുന്ന മഴയും കുളിരുമുള്ള ദിവസമായിരുന്നു അന്ന്. ശാരികയുടെ ശരീരം പാറത്തൊടി തറവാട്ടിൽ എത്തിക്കുമ്പോൾ സമയം രാത്രിയായിരുന്നു. പുല്ലും ചെടികളും വളർന്ന്, മഴവെള്ളപ്പാച്ചിലിൽ മണ്ണൊലിച്ചു കല്ലുകൾ മുഴച്ചു നിൽക്കുന്ന വഴിയിലൂടെ തറവാടിന്റെ മുറ്റത്തേക്ക് വണ്ടിയിറക്കി ട്രാവൽ ബാഗിൽ ഒതുക്കിവച്ചിരുന്ന ശാരികയുടെ ശരീരം അവർ മൂന്നുപേരും ചേർന്ന് വരാന്തയിലെ പൊടിമണ്ണിലേക്ക് കിടത്തി. അമ്മു മൊബൈൽ ഫ്ലാഷ് തെളിച്ചു വെളിച്ചം കാണിച്ചു കൊടുത്തു. പിന്നെ ഹാൻഡ് പഴ്സ്ൽ നിന്ന് താക്കോലെടുത്തു വിജാഗിരികൾ തുരുമ്പെടുത്തു കഴിഞ്ഞ വാതിൽ തുറന്നുകൊടുത്തു. അവർ മൂന്നുപേരും ശാരികയെ ചുമന്ന് അകത്തേക്ക് കയറിയപ്പോൾ അമ്മു അവരുടെ മുന്നിൽ കുറച്ച് വേഗത്തിൽ നടന്ന് നിലവറയുടെ കരിങ്കൽ ഭിത്തിയുടെ ആണി അവർ അകത്തേക്ക് കയറുന്നതിനു മുമ്പ്

💬 Comments

View all comments