Chapter Title : കാഞ്ഞിരക്കുറ്റി 2 [ലസ്റ്റർ]
അവനോട് സൗഹാർദ്ധ സ്വരത്തിൽ ചോദിച്ചു.
"അല്ലാ, ഭക്ഷണം കഴിച്ചില്ലെന്നു പറഞ്ഞത് ഉള്ളതാണോ. ഞാൻ കരുതി അവിടെനിന്നു കഴിച്ചു കാണും, വരുമ്പോ എനിക്ക് വാങ്ങിച്ചതാവും ന്ന്." അവൾ അവന്റെ മറുപടിക്ക് കാത്തു നിന്നു.
"സാരമില്ല, മാഡം കഴിച്ചോളൂ. എന്നോട് കാരണം പോലും അറിയാതെ തട്ടിക്കേറുകയും എന്നിട്ട് ഞാൻ കൊണ്ടുവന്ന ഭക്ഷണം എന്നോട് ചോദിക്കുക പോലും ചെയ്യാതെ സ്വയം ഇഷ്ടപ്രകാരം കഴിക്കുകയും ചെയ്യുന്നത് കണ്ടപ്പോ അല്പം മുഷിച്ചൽ തോന്നി എന്നേയുള്ളൂ. വെറുമൊരു പട്ടിക്കുള്ള വിലപോലും നിങ്ങൾ എനിക്ക് നൽകുന്നില്ലന്ന് തോന്നി. നിങ്ങൾ കഴിച്ചോ, നോ ഇഷ്യൂ." അവൻ പ്രത്യേകിച്ച് അസ്വസ്ഥതകൾ ഒന്നും ഇല്ലാതെ പറഞ്ഞു.
"നല്ല ബിരിയാണിയാ. ഗംഭീര ടേസ്റ്റ്. ഇത് ഒരു ഭീകര തടിമാടൻ ഗുസ്തിക്കാരന് വയറു നിറയെ തിന്നാൻ മാത്രം ഉണ്ട്, എനിക്ക് ഇതിന്റെ പാതിപോലും തിന്നാൻ പറ്റില്ല. ഇതിൽ നിന്ന് നിങ്ങൾക്ക് കഴിക്കാൻ പറ്റില്ലേ.?" അല്പം കുറ്റബോധം കലർന്ന സ്വരത്തിൽ ആതിര ചോദിച്ചു.
"ഹേയ് അതൊന്നും വേണ്ട, നിങ്ങൾ കഴിച്ചോളൂ. ഞാൻ എന്തേലും ചെയ്തോളാം. ടൈം ഉണ്ടല്ലോ." അവൻ അവളെ നോക്കി പുഞ്ചിരിച്ചു.
"ഓഹ്, ഞാൻ കൈ തൊട്ടതു കൊണ്ടാവും. എച്ചിൽ ആയല്ലോ അതുകൊണ്ടാവും. എനിക്കൊരു അബദ്ധം പറ്റി." ആതിരയുടെ സ്വരത്തിൽ അൽപ്പം പതർച്ച കലർന്നത് വാഹിദ് മനസ്സിലാക്കി.
"എന്തൊരു കഷ്ടമാണ്. നിങ്ങൾക്ക് വിശക്കുന്നുണ്ടാവും ആവശ്യത്തിന് കഴിച്ചോട്ടെ എന്നെ ഉദ്ദേശിച്ചുള്ളൂ. എന്തിനാണ് എല്ലാറ്റിലും യാതൊരു ബന്ധവും ഇല്ലാത്ത അർത്ഥങ്ങൾ കൊടുക്കുന്നത്."
ദേഷ്യത്തോടെ വാഹിദ് അവളുടെ അടുത്തേക്ക് വന്നു പാത്രത്തിൽ നിന്ന് ഭക്ഷണം വാരി വായിലേക്കിട്ടു. ആതിര ചുണ്ടിൽ വിടർന്ന കുസൃതിചിരി വാഹിദ് കാണാതിരിക്കാൻ തിരിഞ്ഞു കസേരയിൽ വന്നിരുന്നു. പിന്നെ ഭക്ഷണം കഴിക്കാൻ തുടങ്ങി. മാത്രമല്ല, അവന്റെ നേരെ ഭക്ഷണം നീട്ടി "മ്മ്മ് മ്മ്മ്" എന്നു വിളിച്ചു നിരന്തരം ഭക്ഷണം കഴിച്ചു തീർക്കാൻ നിർബന്ധിക്കുകയും ചെയ്തു.
വലിയ താത്പര്യം ഇല്ലാതിരുന്നിട്ടും വാഹിദ് അവൾക്കൊപ്പം
💬 Comments
View all comments