0%

Chapter Title : കാഞ്ഞിരക്കുറ്റി 2 [ലസ്റ്റർ]

ഭക്ഷണം കഴിച്ചു തീർത്തു. അവൾ പാത്രത്തിൽ നിന്ന് ഭക്ഷണം എടുത്തതിനു ശേഷമേ അവൻ പാത്രത്തിൽ കൈയിടുന്നുള്ളൂ എന്ന് ആതിര ശ്രദ്ധിച്ചു. ഭക്ഷണം തീർന്നപ്പോൾ രണ്ടുപേരും കൈകഴുകി വരാന്തയിൽ വന്നിരുന്നു.

വെയിൽ തളർന്നു തുടങ്ങിയിരുന്നു. സായന്തനത്തിലേക്ക് പ്രവേശിക്കുന്ന പകലിന്റെ തീക്ഷണത വികാരം ഉണർന്നു തുടങ്ങിയ യുവതിയുടെ വാശി പോലെ തീക്ഷണ കുറഞ്ഞു ചെറിയ തളർച്ച ബാധിച്ചു കഴിഞ്ഞിരുന്നു. മരങ്ങളിൽ കാറ്റ് പടർന്നു കയറുകയും വരാന്തയിലെ ഗ്രിൽസിന്റെ ഇടയിലൂടെ കുളിരു കലർന്ന തെന്നൽ രണ്ടുപേരെയും ആലിംഗനം ചെയ്യുകയും ചെയ്‌ത്‌ കൊണ്ടിരുന്നു.

"മാഡം ഈ നാട്ടുകാരിയാണോ.?" വാഹിദ് അവളോട് സംസാരിക്കാൻ ശ്രമിച്ചു. മറുപടി ചിലപ്പോൾ തറുതല സംസാരം ആയിരിക്കുമെന്ന ധാരണ ഉണ്ടായിരുന്നത് കൊണ്ട് വാഹിദ് അല്പം മടിച്ചു കൊണ്ടാണ് അത് ചോദിച്ചത്.

ആതിര ചുണ്ടിനിടയിലും വലിയ കരിനീല മിഴികളിലും എവിടെയോ ഗൂഢമായി ഒളിഞ്ഞുനിൽക്കുന്ന മന്ദഹാസത്തെ വിദഗ്ദമായി നിയന്ത്രിച്ചു നിർത്തി വാഹിദിനെ മുഖം മനോഹരമായ ആംഗ്യത്തിൽ അല്പം ഉയർത്തി, ഇടങ്കണ്ണിലൂടെ ചരിഞ്ഞൊന്നു നോക്കി. രണ്ടുമൂന്നു നിമിഷങ്ങൾ നീണ്ടുനിന്ന ആ നോട്ടം പിൻവലിക്കാതെ തന്നെ അവൾ മറുപടി നൽകി.

"അല്ല, കുറച്ച് ദൂരെയാ. ന്തേ ഈ നാട്ടുകാരി തന്നെ വേണമെന്ന് നിർബന്ധം ഉണ്ടോ.?" അവസാന വാക്യം ചോദിക്കുമ്പോൾ അവളുടെ കണ്ണിൽ ഒരു കുസൃതി മിന്നിപ്പൊലിഞ്ഞു.

"ഹേയ്, അങ്ങനൊന്നൂല്ല. ഞാൻ ചുമ്മാ." അവനൊന്നു പരുങ്ങി. എന്ത് ചോദിച്ചാലും വളഞ്ഞ മറുചോദ്യങ്ങളാണ്. പോലീസ് ബുദ്ധിയും ശീലവും താനൊരു പോലീസുകാരിയാണെന്ന തികഞ്ഞ ആത്മാഭിമാനവും നിറഞ്ഞു നിൽക്കുന്ന പെണ്ണ്. കാലക്കേടിന്, അറിയാതെ ഇന്നലെ രാത്രിയിലെ ഉറക്കം കിട്ടാത്ത ആ നശിച്ച സാഹചര്യത്തിൽ ഒന്ന് മുറിയിലേക്ക് നോക്കിപ്പോവുകയും ചെയ്തു.

"ഇന്നലെ രാത്രി എന്റെ എന്തൊക്കെ കണ്ടു, ഒളിഞ്ഞു നോക്കിയിട്ട്.?" അവൾ കൈകൾ മുലയുടെ താഴെയായി ചുറ്റിക്കെട്ടി മുഖം അൽപ്പം ഉയർത്തി കസേരയിൽ ചാരിയിരുന്നു ചോദിച്ചു. വാഹിദ് ഒരു ഞെട്ടലോടെ അവളെ നോക്കി. പൊടുന്നനെയുള്ള ആ ചോദ്യം അവൻ

💬 Comments

View all comments