0%

Chapter Title : കാഞ്ഞിരക്കുറ്റി 2 [ലസ്റ്റർ]

അകത്തേക്ക് നടന്നു. പിന്നെ ആതിര തർക്കിക്കാൻ നിന്നില്ല. താനൊരു അംഗീകരിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥയാണ്. തന്റെ മുന്നിൽ ഒരു പ്രൈവറ്റ് ഡീറ്റെക്റ്റീവ് കുറച്ചൊക്കെ ബഹുമാനത്തോടെ പെരുമാറണം എന്ന് കരുതി അൽപ്പം കടുംപിടുത്തം പിടിച്ചതാണ്.

അങ്ങേർക്ക് മനപ്രയാസം തോന്നിയോ ആവോ. അവൾ ചിന്തിച്ചു കസേരയിൽ ചാരിയിരുന്നു നാണി മുത്തശ്ശിയിൽ നിന്ന് കേട്ട കാര്യങ്ങളൊക്കെ മനസ്സിൽ ആവർത്തിച്ചു ഓർത്തെടുത്തു. ആ സ്ത്രീ അങ്ങനെ പച്ചയ്ക്കു തുറന്നടിച്ചു പറയുമെന്ന് കരുതിയില്ല.

അയ്യേ, വാഹിദ് കൂടെയുള്ളപ്പോൾ ആ വാക്കുകളൊക്കെ കേട്ടപ്പോൾ തൊലിയുരിഞ്ഞു പോയത് പോലെ തോന്നി. പണികിട്ടിയത് കഥയെഴുതാൻ വന്ന ആളാണ്, താൻ അങ്ങേരുടെ ഭാര്യയാണ് എന്ന് ഒരു നുണ തട്ടിക്കൂട്ടി പറഞ്ഞതാണ്. അതാവും ആ സ്ത്രീ ഒരു മടിയുമില്ലാതെ മുലയും പിന്നെ പിന്നെ... ഛെ ഓർക്കാൻ വയ്യ.

ആതിരയ്ക്ക് വല്ലാത്ത നാണം അനുഭവപ്പെട്ടു. താൻ എത്ര ശ്രദ്ധിച്ചു മൂടിപ്പൊതിഞ്ഞു കൊണ്ട് നടക്കുന്ന തന്റെ രഹസ്യഭാഗങ്ങളാണ്. ഒരു നിമിഷം കൊണ്ട് അതുമുഴുവൻ ആ മനുഷ്യന്റെ മുന്നിൽ തുറന്ന് വച്ചത് പോലെ ചൂളിപ്പോയി. ഈ നാടിന്റെ ചരിത്രത്തിലേക്ക് കഴിയുന്നത്ര വിവരങ്ങൾ അന്വേഷിച്ചു സഞ്ചരിക്കുകയായിരുന്നു.

നേരെ കേസ് എന്താണെന്ന് അന്വേഷിച്ചു നടക്കാതെ ആദ്യം ഈ കേട്ടുകേൾവിയുടെ അടിസ്ഥാന ചരിത്രം എന്തായിരിക്കും എന്ന് മനസ്സിലാക്കാമെന്ന ബുദ്ധി അങ്ങേരുടേത് തന്നെയായിരുന്നു. ആ സ്ത്രീ എന്തുകൊണ്ടായിരിക്കും പിന്നെ ഒന്നും പറയാതിരുന്നത്. പ്രായത്തിന്റെ ഓർമ്മപ്പിശകിൽ സ്വയം നഷ്ട്ടപ്പെട്ടുപോയതായിരിക്കുമോ.?

അവൾ ഏറെ നേരം ചിന്തിച്ചും സ്വയം ഉത്തരങ്ങൾ ചികഞ്ഞും വിലയിരുത്തിയും വരാന്തയിൽ ഇരുന്നു. ഇരുണ്ടു തുടങ്ങിയ പകലിന്റെ അന്തിമ വെട്ടവും വിടവാങ്ങി തുടങ്ങിയപ്പോൾ അവൾ ചിന്തയിൽ നിന്നുണർന്നു. അകലെ പശ്ചിമദിക്കിൽ ആകാശത്തിലെ അവസാന ചുവപ്പും മങ്ങിതുടങ്ങിയിരുന്നു.

നരച്ച മേഘങ്ങളുടെ പശ്ചാത്തലത്തിൽ കൂട്ടമായും ഒറ്റപ്പെട്ടും കറുത്ത ബിന്ദുക്കൾപോലെ വവ്വാലുകൾ പറന്നു വരുന്നു. തണുത്ത കാറ്റിന്റെ അലകൾ മുഖത്തേക്ക് ആവാഹിച്ചു കുറച്ചുനേരം ആ കാഴ്ച്ചകൾ നോക്കിനിന്നതിനു ശേഷം അവൾ ഗ്രിൽസ് ലോക്ക് ചെയ്ത്

💬 Comments

View all comments