Chapter Title : കാഞ്ഞിരക്കുറ്റി 2 [ലസ്റ്റർ]
വരാന്തയിൽ ലൈറ്റ് തെളിച്ചു അകത്തേക്ക് കയറി. ഗ്രാമം മൗനത്തിലേക്കും നിശ്ചലതയിലേക്കും കൂടുവിട്ടു കൂടുമാറിക്കഴിഞ്ഞിരിക്കുന്നു.
അകത്തു കയറിയപ്പോൾ വാഹിദ് ഒരു പുസ്തകവും വായിച്ചു കിടക്കുന്നു. അവൾ വന്നത് അറിഞ്ഞിട്ടും അവൻ പുസ്തകത്തിൽ നിന്ന് മുഖമുയർത്തിയില്ല. അറിഞ്ഞുട്ടില്ലെന്ന മട്ടിൽ വായന തുടർന്നു.
"രാത്രി കഴിക്കാനൊന്നും ഇല്ല. വാങ്ങിക്കൊണ്ടു വന്നാൽ വേണേൽ വല്ലതും വച്ചുണ്ടാക്കി കഴിക്കാം." അവൾ അവൻ തന്നെ അവഗണിക്കുകയാണെന്ന് മനസ്സിലായപ്പോൾ പറഞ്ഞു.
"സാരമില്ല. കുറച്ച് വിശപ്പ് സഹിക്കാൻ എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല."
"നിങ്ങൾ എന്തൊരു മനുഷ്യനാണ്. നിങ്ങളെ പോലെയാണോ ഞാൻ. ഞാനൊരു പെണ്ണല്ലേ. എന്റെ വിശപ്പിന്റെ കാര്യത്തിൽ അല്പം പോലും ചിന്തയില്ലേ നിങ്ങൾക്ക്." അവൾ അമർഷം കലർന്ന സ്വരത്തിൽ നിരാശയോടെ തർക്കിച്ചു.
"എന്തൊരു കഷ്ടമാണ്. നിങ്ങൾക്ക് എല്ലാറ്റിലും ആണിനെക്കാൾ ഉറച്ച നട്ടെല്ലും തന്റെടവും ആത്മാഭിമാനവും ഒക്കെയുണ്ടല്ലോ. നിങ്ങടെ സ്‌കൂട്ടർ അല്ലെ മുറ്റത്ത് കിടക്കുന്നത്.വേണേൽ പോയി വാങ്ങിച്ചു കഴിച്ചോ." വാഹിദ് ശുണ്ഠിയെടുത്തു തട്ടിക്കയറി.
ആതിരക്ക് സങ്കടം വന്നു. ശരിയാണ്, താനൊരു പോലീസാണ്. ഒരു നിഗൂഢമായ കേസ് അന്വേഷിച്ചു വന്നതാണ്. പക്ഷേ കെട്ടിടത്തോളം രാത്രി തനിച്ചു സഞ്ചരിക്കാൻ പറ്റിയ സാഹചര്യമല്ല. ആളുകൾ മിസ്സിങ്ങാണ്. എങ്ങോട്ട് പോയെന്നോ ആരാണ് കടത്തിക്കൊണ്ട് പോകുന്നതെന്നോ ആർക്കും വ്യക്തമല്ലാത്ത കേസ് ഹിസ്റ്ററിയാണ്.
"ഒന്ന് വരൂന്നേ. ഇങ്ങനെ പരസ്പരം ദേഷ്യപ്പെട്ടിട്ട് ആർക്കാ ഗുണം." ആതിരയുടെ ശബ്ദം നേർത്തു വന്നു. അവൾ നടന്ന് വാഹിദിന്റെ കട്ടിലിൽ അവന്റെ കാൽക്കൽ ചെന്നിരുന്നു. എന്നിട്ട് തുടർന്നു.
"ഞാനൊരു പോലീസുകാരിയാണ്, എസ്.ഐ.റാങ്കിലുള്ള ഉദ്യോഗസ്ഥ. പക്ഷേ ഞാനൊരു പെണ്ണുകൂടിയല്ലേ. എങ്ങിനെ ഈ പരിചയമില്ലാത്ത നാട്ടിൽ ഇത്രയും അന്ധവിശ്വാസം ഉള്ള പ്രദേശത്ത് രാത്രി.." അവൾ കാലിന്റെ കാലിന്റെ മുട്ടിൽ പിടിച്ച് കുലുക്കിക്കൊണ്ട് പറഞ്ഞു നിർത്തി.
"ദേ, ഒറ്റ ചവിട്ടു ഞാൻ വച്ചു തരും. എന്നെയെങ്ങാനും നിങ്ങളെ ഇഷ്ടത്തിനനുസരിച്ചു ശല്യം ചെയ്താലാണ്ടല്ലോ." അവൻ കാല് ദേഷ്യത്തോടെ വലിച്ചു മാറി മുരണ്ടു.
"ഒന്ന് വായോ. കുറച്ചുകൂടി
💬 Comments
View all comments