Chapter Title : കാഞ്ഞിരക്കുറ്റി 2 [ലസ്റ്റർ]
വരുന്നത്..? ശരിക്കങ്ങു മനസ്സിലായില്ല." ആതിര അൽപ്പം ഈർഷ്യയോടെ ചോദിച്ചു.
"അവർ പറഞ്ഞ മസാല കഥകളൊന്നും ഇനി പ്രതീക്ഷിക്കണ്ട എന്നാവും ഞാൻ അർത്ഥമാക്കിയത് എന്ന ഉദ്ദേശം,അല്ലാതെന്ത്." വാഹിദ് ശാന്തമായി മറുപടി നൽകി.
"ഹലോ, ഞാനൊരു പോലീസ് ഉദ്യോഗസ്ഥയാണ്. ഇതുപോലെ ചീഞ്ഞ കഥകൾ കേൾക്കുമ്പോ നിയന്ത്രണം വിട്ടുപോകുന്ന നിസ്സാര പെണ്ണല്ല ഞാൻ. നിങ്ങളെന്താണ് എന്നെ കുറിച്ച് കരുതിയത്, ങേ..?" ആതിര നിന്നു കിതച്ചു.
വാഹിദ് നടത്തം നിർത്തി ശാന്തഭാവത്തോടെ ആതിരയുടെ മുഖത്തേക്ക് അൽപനേരം നോക്കികൊണ്ട് നിന്നു. അവനെ എതിർക്കുന്ന ഭാവത്തോടെ രക്തമിരച്ചു കയറി ചുവന്നു തുടുത്ത മുഖത്തോടെ ആതിര വാഹിദിന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കിക്കൊണ്ട് നിന്നു. പക്ഷേ വാഹിദ് അല്പം പോലും പതറാതെ അവളെ കുറച്ചുനേരം കൂടി അതേ നോട്ടം നോക്കി നിന്നതിനു ശേഷം പതുക്കെ പറഞ്ഞു.
"നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ കിഷോറിന് വിളിച്ചു എന്നെയൊന്നു ഒഴിവാക്കി തരാൻ പറയാം. എനിക്ക് വേണ്ടി നേർച്ച നേർന്നു വന്നു നിൽക്കുന്നതൊന്നും അല്ല ഞാൻ.." വാഹിദ് അവളെയൊന്ന് ഇരുത്തി നോക്കിയിട്ട് മുന്നോട്ട് നടന്നു നീങ്ങി.
"കിഷോറോ? താനാണോ സാറിനു മടിയിലിരുത്തി പേരിട്ടത്. താൻ എന്തൊരു അഹങ്കാരമുള്ള മനുഷ്യനാണ്." തന്റെ മേലുദ്യോഗസ്ഥനെ അത്ര നിസ്സാരമായി അഭിസംബോധന ചെയ്തത് അവൾക്ക് ഒട്ടും ഉൾക്കൊള്ളാൻ സാധിച്ചില്ല. തന്റെ ജോലിയിൽ ആവശ്യത്തിലധികം അഭിമാനം ചുമക്കുന്ന വ്യക്തിയാണ് ആതിരയെന്ന് വാഹിദിനു മനസ്സിലായി. അവൻ അവളെ അവഗണിച്ചു നടത്തം തുടർന്നു.
"ഡിറെക്റ്റീവ് ആയതിന്റെയാവും ഈ അഹങ്കാരം. അല്ലെങ്കിലും നിങ്ങൾ പ്രൈവറ്റ് ഡ്യൂട്ടിക്റ്റീവ്കൾക്കൊരു വിചാരമുണ്ട്, ഞങ്ങൾ പോലീസുകാർ വെറും കഴിവ് കെട്ടവരാണ്, നിങ്ങളോളം ബുദ്ധിമിടുക്ക് ഇല്ലാത്തത് കൊണ്ടാണ് പലപ്പോഴും ഞങ്ങൾക്ക് നിങ്ങളുടെ സഹായം തേടേണ്ടി വരുന്നതെന്ന്."
ആതിര അമർഷം അടങ്ങാത്ത നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു. അത് കേട്ടതും വാഹിദ് പെട്ടന്ന് നിന്നു, പിന്നെ ആശ്ചര്യത്തോടെ അവളെ തുറിച്ചു നോക്കി. ആ ഭാവമാറ്റം അവളെ ഒന്ന് തളർത്തി. അവൾ അല്പം പതറിയ ആത്മവിശ്വാസത്തോടെ അവനെ ആശങ്കയോടെ നോക്കിക്കൊണ്ട് നിശ്ചലയായി.
"അപ്പോൾ കാര്യങ്ങൾ അങ്ങിനെയാണ്. താനൊരു പ്രൈവറ്റ് ഡിറ്റെക്റ്റീവ് ആണെന്നാണ് കിഷോർ ഈ അഹങ്കാരിപ്പെണ്ണിനെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. അവളുള്ളപ്പോൾ പിന്നെ എന്തിന് ഇങ്ങനൊരാൾ എന്ന ചിന്തയാണ് ഈ കലിപ്പ് തുള്ളൽചരിതത്തിന്റെ
💬 Comments
View all comments