Chapter Title : കാഞ്ഞിരക്കുറ്റി 2 [ലസ്റ്റർ]
വേണ്ടി ആതിര ഒന്ന് ഒതുങ്ങി നിന്നു. വാഹിദ് നടക്കാൻ തുടങ്ങിയപ്പോൾ അവളും ഒപ്പം നടന്നുതുടങ്ങി.
കേട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പറ്റിയ വിഷയങ്ങൾ അല്ലാത്തിരുന്നത് കൊണ്ടും, അപരിചതരായ ഒരാണും പെണ്ണും ഒന്നിച്ചു കേൾക്കാൻ അത്ര സ്വഭാവികമാല്ലാത്ത കാര്യങ്ങൾ ആയിരുന്നത് കൊണ്ടും, രണ്ടുപേർക്കുമിടയിൽ ഒരു മൗനം തളം കെട്ടി നിന്നു. ഒടുവിൽ വാഹിദ് തന്നെ ആ മൗനം മുറിച്ചു.
"സമയം ഒരു മണി കഴിഞ്ഞു. ഇയാൾക്ക് വിശക്കുന്നില്ലേ."? അവൻ അവളെ നോക്കി.
"ഹലോ, ഞാനൊരു എസ്.ഐ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥയാണ്. കോൾ മി മാഡം, മനസ്സിലായോ. അവന്റെയൊരു ഇയാൾ വിളി. " ആതിര ദേഷ്യപ്പെട്ടു.
വാഹിദ് മറുപടിയൊന്നും പറഞ്ഞില്ല. അവൾ എന്തുകൊണ്ടാണ് അങ്ങിനെ പ്രതികരിച്ചതെന്നു അവന് മനസ്സിലായി. അവളിലെ സ്ത്രീത്വം ഉണർന്നത് താൻ തിരിച്ചറിയുന്നുണ്ട് എന്ന ജാള്യതയും താനൊരു ബഹുമാണിക്കപ്പെടേണ്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണെന്ന സ്വബോധവുമാണ് അവളുടെ ഈ പ്രതികരണത്തിന് നിതാനം.
പക്ഷേ, "ഇട്സ് ഓൾ റൈറ്റ്, ഐ ആം സോറി" എന്നൊരു മറുപടി അവനിൽ നിന്ന് പ്രതീക്ഷിച്ച ആതിരയ്ക്ക് ആ ഒഴിഞ്ഞു മാറ്റം ഒരു അപമാനമായി തോന്നി. അവർക്കിടയിൽ മൗനം തുടർന്നു. ഒന്നും ഉരിയാടാതെ രണ്ടുപേരും റോഡിലൂടെ ഒപ്പത്തിനൊപ്പം നടന്നു. ഉച്ചയുടെ വെയിലിലൂടെ നീണ്ടുവന്ന ചെറുകാറ്റിന്റെ വിരലുകൾ രണ്ടുപേരുടെയും മുടിയിഴകളെ ഇക്കിളിപ്പടുത്തികൊണ്ടിരുന്നു.
നാണി മുത്തശ്ശിയുടെ വീട്ടിൽ നിന്നിറങ്ങി നേരെ നടന്ന് ഇടത്തോട്ട് വളവു തിരിഞ്ഞാൽ റോഡ് നീണ്ടുപോകുന്നു. പിന്നീട് വീണ്ടും ഒരു വളവു തിരിഞ്ഞാൽ സ്കൂളാണ്. അതിന്റെ ഇടതു ഭാഗത്താണ് അവർ താമസിക്കുന്ന വീട്.
കുറച്ച് കൂടി മുന്നോട്ട് നടന്ന് വളവിലെത്തിയപ്പോൾ എതിരെ ഒരു കറുത്ത ബൊലേറോ വാഹനം
💬 Comments
View all comments