0%

Chapter Title : കാഞ്ഞിരക്കുറ്റി 2 [ലസ്റ്റർ]

നിന്നു, പിന്നെ ആശ്ചര്യത്തോടെ അവളെ തുറിച്ചു നോക്കി. ആ ഭാവമാറ്റം അവളെ ഒന്ന് തളർത്തി. അവൾ അല്പം പതറിയ ആത്മവിശ്വാസത്തോടെ അവനെ ആശങ്കയോടെ നോക്കിക്കൊണ്ട് നിശ്ചലയായി.

"അപ്പോൾ കാര്യങ്ങൾ അങ്ങിനെയാണ്. താനൊരു പ്രൈവറ്റ് ഡിറ്റെക്റ്റീവ് ആണെന്നാണ് കിഷോർ ഈ അഹങ്കാരിപ്പെണ്ണിനെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. അവളുള്ളപ്പോൾ പിന്നെ എന്തിന് ഇങ്ങനൊരാൾ എന്ന ചിന്തയാണ് ഈ കലിപ്പ് തുള്ളൽചരിതത്തിന്റെ അടിസ്ഥാനം. ഒന്നുമല്ലാത്ത ഒരുത്തനെ അവൾക്കൊപ്പം താമസിപ്പിക്കുന്നതിന്റെ ഔചിത്യമില്ലായ്മ കരുതിയാവണം കിഷോർ അങ്ങിനെയൊരു ബുദ്ധി പ്രയോഗിച്ചത്." വാഹിദ് അൽപ്പം തമാശയോടെ ചിന്തിച്ചു.

അവന്റെ ചുണ്ടിൽ സ്വതസിദ്ധമായ തന്റെ ഗോപിയമായ കള്ളച്ചിരി തെളിഞ്ഞു വന്നു. നേർത്ത ബ്രൗൺ നിറമുള്ള പൂച്ചക്കണ്ണിൽ കുസൃതി ഒളിഞ്ഞു നിന്നു. അവൻ ആ തമാശ ആസ്വദിച്ചുകൊണ്ട് മുഖം തിരിച്ചു നടക്കാൻ തുടങ്ങി. അഞ്ചു മിനിറ്റ് നേരം കൊണ്ട് സ്‌കൂളിന്റെ അടുത്തെത്തി.

അതുവരെ രണ്ടുപേരും തികഞ്ഞ മൗനത്തിൽ തന്നെ നടന്നു. ഇടയ്ക്ക് ഒന്ന് രണ്ടു തവണ അവൻ അവളെ നോക്കിയെങ്കിലും അപ്പോഴൊക്കെ നിലത്തേക്ക് നോക്കി മനോഹരമായ അംഗ ചലനങ്ങളോടെ, തികഞ്ഞ അംഗവടിവോടെയുള്ള തന്റെ ശരീരം ഒഴുകി നീങ്ങുന്നത് പോലെയുള്ള പാദചലനങ്ങളുമായി നടക്കുകയായിരുന്നു അവൾ.

"ഭക്ഷണത്തിന്റെ കാര്യം എങ്ങനാ. ഹോട്ടലിൽ നിന്ന് കഴിക്കുന്നോ അതോ ഇവിടെ വച്ചുണ്ടാക്കി കഴിക്കുന്നോ.?" വീട്ടിൽ എത്തിയപ്പോൾ വാഹിദ് സംശയത്തോടെ ആതിരയോട് ചോദിച്ചു. അവൾ മറുപടിയൊന്നും പറയാതെ വാതിൽ തുറന്ന് അകത്തേക്ക് കയറിപ്പോയി.

"വച്ചുണ്ടാക്കി തരാൻ ഞാൻ ഇയാളുടെ കെട്ട്യോൾ ഒന്നും അല്ലല്ലോ." അകത്തേക്ക് വാതിൽ കടന്ന് കയറിപ്പോകുന്നതിന്റെ ഇടയിൽ അവൾ പിറുപിറുത്തു.

ആതിര മുറിയിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടപ്പോൾ പുറത്തു ബുള്ളറ്റ് സ്റ്റാർട്ട്‌ ആവുന്ന

💬 Comments

View all comments