Chapter Title : കാഞ്ഞിരക്കുറ്റി 3 [ലസ്റ്റർ]
നിൽക്കുന്നത് വരാന്തയിലെ വെളിച്ചത്തിൽ ഒരുനോക്ക് കാണാൻ വാഹിദിനു കഴിഞ്ഞു.
ആ വീട് കഴിഞ്ഞു ചെറിയൊരു വളവു കഴിഞ്ഞു മുന്നോട്ട് പോയപ്പോൾ അവൻ മുന്നിലുള്ള പോസ്റ്റിന്റെ ലൈറ്റിലേക്ക് നോക്കി. അവിടെയായിരുന്നു ആ കറുത്ത പട്ടി തങ്ങളെ പിന്തുടർന്ന് വന്നിരുന്നത്. അവിടം ശൂന്യമായിരുന്നു, അത് അവിടെനിന്നു പോയിക്കഴിഞ്ഞിരിക്കുന്നു. വാഹിദ് വേഗത കൂട്ടി ബൈക്ക് പായിച്ചു.
ഇറക്കമിറങ്ങി സ്‌കൂളിന്റെ പരിസരത്തെത്തിയപ്പോൾ വീട്ടിലേക്ക് വാഹനം കയറ്റി മുറ്റത്ത് വണ്ടി നിർത്തി. ആതിര ചെന്നു ഗ്രിൽസ് തുറന്ന് ലൈറ്റ് ഇട്ടിട്ട് വാതിൽ തുറന്ന് അകത്തുകയറി. വാഹിദും പിന്നാലെ ചെന്നു. ഗ്രിൽസ് ലോക്ക് ചെയ്തു അകത്തേക്ക് കടന്നു വസ്ത്രമഴിച്ചു കൈലി മുണ്ടും ബനിയനും ധരിച്ചു വരാന്തയിൽ വന്ന് ഗ്രിൽസിൽ കാലുകൾ ഉയർത്തി വച്ചു കസേരയിൽ ചാരി ഇരുന്നു.
പടിഞ്ഞാറൻ കാറ്റിന്റെ കുളിരുണ്ട്. തൊടിയിലെ ഇലക്കൂട്ടങ്ങളിൽ കാറ്റ് പിടിക്കുന്ന ചെറിയ ഹുങ്കാര ശബ്ദം ഇടവിടാതെ ഉയർന്നുകൊണ്ടിരിക്കുന്നു. റോഡിനപ്പുറം ചെറിയൊരു ഇറക്കമിറങ്ങിയാൽ സ്‌കൂൾ മൈതാനവും സ്‌കൂളും അരണ്ട രാവെളിച്ചതിൽ അവ്യക്തമായി ഇരുണ്ട സുതാര്യതയിൽ കാണാം.
അതിന് പിന്നിൽ ആരുടെയൊക്കെയോ തെങ്ങിൻ തൊപ്പുകളുടെ തലപ്പും വിശാലമായ ആകാശവും രാത്രിയുടെ സാന്ദ്രതയിൽ ശാന്തമായി വിശ്രമിക്കുന്നു. കുറച്ച് കഴിഞ്ഞു ചുവന്ന നൈറ്റി ധരിച്ച ആതിരയും അവിടെയെത്തി ഒരു കസേരയിൽ അവന്റെ സമീപത്തിരുന്നു.
കുറച്ച് നേരം കൈവിരലുകൾ പരിശോധിക്കുന്നത് പോലെ നീട്ടിയും മടക്കിയും ആതിര നിശബ്ദയായി ഇരുന്നിട്ട് ആതിര അവന് നേരെ തിരിഞ്ഞു.
"എന്താണ് ഇത്ര വലിയ ആലോചന. നിലവിലെ കാമുകിമാരുടെ എണ്ണമെടുക്കുകയാവും." അവൾ ഒളിപ്പിച്ചു നിർത്തിയ പുഞ്ചിരിയോടെ പറഞ്ഞു. വാഹിദ് ഒരു കുസൃതി ചിരിയോടെ മറുപടി പറയാൻ ശ്രമിച്ചതും പൊടുന്നനെ എന്തോ കണ്ടത് പോലെ ശ്രദ്ധ റോഡിലേക്ക് തിരിഞ്ഞു.
അവന്റെ നെറ്റിയിൽ ചുളിവുകൾ വീഴുകയും കണ്ണുകൾ ഒന്ന് കുറുകുകയും ചെയ്തു. ആതിര ആ ഭാവമാറ്റം ശ്രദ്ധയിൽ പെട്ടപ്പോൾ റോഡിലെ ഇരുട്ടിലേക്ക് നോക്കി. പ്രത്യേകിച്ച് യാതൊന്നും കാണാൻ സാധിച്ചില്ല.
"എന്താ, എന്ത് പറ്റി. ആ പട്ടിയെങ്ങാനും വീണ്ടും വന്നോ.?" അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.
"എങ്കിൽ പോട്ടെന്ന് വെക്കാമായിരുന്നു. ബട്ട് ഈ ദുരൂഹമായ കേട്ടുകേൾവികൾ ഉള്ള നാട്ടിൽ, സൂര്യൻ അസ്‌തമിച്ചാൽ ആളുകൾ വീടുകളിൽ കേറി
💬 Comments
View all comments