Chapter Title : കാഞ്ഞിരക്കുറ്റി 3 [ലസ്റ്റർ]
ഒളിക്കുന്നു നാട്ടിൽ ഇത് തികച്ചും അത്ഭുതമാണല്ലോ." അവൻ എഴുന്നേറ്റ് ലൈറ്റ് ഓഫ് ചെയ്തിട്ട് ഗ്രിൽസിന്റെ സമീപത്തു വന്നു നിന്ന് പുറത്തേക്ക് നോക്കി.
ഇരുട്ട് കൂടിയതും ആതിര ചെറുതായൊന്നു പതറി. അവൾ വേഗം എഴുന്നേറ്റ് അവന്റെ ശരീരത്തിൽ മുട്ടിയിരുമ്മി ഗ്രിൽസിലൂടെ റോഡിലേക്ക് നോക്കിനിലപായി. എന്താണ് വാഹിദ് കണ്ടിരിക്കുന്നത് എന്ന് ആതിരയ്ക്ക് യാതൊരു ധാരണയും കിട്ടിയില്ല.അവൾ ഇരുട്ടിലേക്കും സ്‌കൂളിന്റെ അങ്ങേയറ്റത്തുള്ള വളവിലെ പഴകിയ സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട മഞ്ഞ വെളിച്ചതിലേക്കും തുറിച്ചു നോക്കി.
"എന്തുവാ ആ അത്ഭുതകാഴ്ച. ഒന്ന് തെളിച്ചു പറയൂ." അവൾ അക്ഷമയായി. വാഹിദ് കുറച്ച് നേരം കൂടി അതേ നിൽപ് തുടർന്നു. പിന്നെ കസേരയിൽ ചെന്നിരുന്നു.ആതിര അവന്റെ അഭിമുഖമായി അവിടെ തന്നെ നിന്നു. തണുത്ത കാറ്റ് പിറകിൽ വന്നു പുണരുന്നത് പോലെ അവൾ ആസ്വദിച്ചു.
"ഇരുട്ടിലൂടെ രണ്ടുപേർ നടന്ന് പോകുന്നത് പോലെ തോന്നി. റോഡിലൂടെയല്ല സ്‌കൂളിന്റെ മറുഭാഗം വഴി ലൈറ്റ് ഇല്ലാത്ത ഭാഗം വഴി രണ്ടുപേർ റോഡിലേക്ക് കയറി അങ്ങോട്ട് പോകുന്നത് പോലെ തോന്നി." വാഹിദ് ആതിരയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. അവൾ വേഗം അവിടെ നിന്നു നീങ്ങി, കസേര അവന്റെ അടുത്തേക്ക് കുറച്ചുകൂടി അടുപ്പിച്ചു വച്ചിട്ട് അതിലിരുന്നു.
"തോന്നിയതാണോ, അതോ ഉറപ്പാണോ? ആളുകൾ ഇത്ര ഭയന്ന് ജീവിക്കുന്ന ഈ സമയത്ത് എല്ലാരും വീടടച്ചു അകത്തിരിക്കുമ്പോ അങ്ങിനെ സംഭവിക്കാൻ വഴിയുണ്ടോ.?" അവൾ തന്റെ സംശയം പ്രകടിപ്പിച്ചു.
അതുതന്നെയായിരുന്നു വാഹിദും ചിന്തിച്ചുകൊണ്ടിരുന്നത്. താൻ വ്യക്തമായി കണ്ടതാണല്ലോ, രണ്ടു രൂപങ്ങൾ തിരക്കിട്ടു നടന്ന് പോകുന്നത്. തോന്നലായിരിക്കുമോ? അല്ല, ഇരുട്ടിൽ രണ്ടു രൂപങ്ങൾ കാക്കേരി ഭാഗത്തേക്ക് പോയിട്ടുണ്ട്.
"തോന്നൽ അല്ലെന്നേ, ഞാൻ കണ്ടതാണ്. രണ്ടുപേർ സ്കൂളിന്റെ പിന്നിലൂടെ ആ വഴി പോയിട്ടുണ്ട്. ഇനി ടൗണിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവർ ആയിരിക്കുമോ അതല്ല നമ്മൾ കരുതുന്നത് പോലെ ഈ കഥകളുമായി ബന്ധമുള്ള വല്ലവരും ആയിരിക്കുമോ എന്നാണ് ഞാൻ ആലോചിക്കുന്നത്." അവൻ ഗൗരവത്തിൽ പറഞ്ഞു.
ആതിരയിൽ ചെറിയൊരു പേടി പടർന്നു. അവൾ വാഹിദിന്റെ കൈത്തണ്ടയിൽ പിടിച്ചു ശങ്കയോടെ അവന്റെ മുഖത്തേക്ക് നോക്കി ഒരു നിമിഷം ഇരുന്നു.പിന്നെ പറഞ്ഞു.
"നമുക്ക് അകത്തിരിക്കാം. എന്തിനാ ലൈറ്റ് ഓഫ് ചെയ്ത്
💬 Comments
View all comments