0%

Chapter Title : കാഞ്ഞിരക്കുറ്റി 4 [ലസ്റ്റർ]

കയറ്റി ചുമൽ വെട്ടിച്ചു അടുത്തുള്ള മുറിയുടെ ഭാരിച്ച വാതിൽ തള്ളിതുറന്നു ലൈറ്റ് തെളിച്ചു. വാഹിദ് അവളുടെ തൊട്ടു പിറകിൽ വീടിന്റെ ഓരോ ഭാഗങ്ങളും നോക്കിക്കണ്ടു കൊണ്ട് മീനാക്ഷിയെ തൊടാതെ നടന്നു. മീനാക്ഷി പിണങ്ങിയതുപോലെ അവന് തോന്നി. ദേഷ്യം പ്രകടമല്ലെങ്കിലും അവളിലെ ശാന്തമായ മൗനം അത് വ്യക്തമാക്കുന്നുന്നത് പോലെ അവന് തോന്നി.

"ഞാൻ എഴുത്തുകാരനൊന്നും അല്ല. എന്റെ സുഹൃത്ത് ഈ നാട്ടിലെ മിസ്റ്ററിയെ കുറിച്ച് പറഞ്ഞു. എന്നോട് ഇവിടം വരെ വന്ന് കേൾക്കുന്നതൊക്കെ കെട്ടുകഥകളാണോ അതോ ഇതിലൊക്കെ വല്ല യാഥാർഥ്യവും ഉണ്ടോ എന്നൊക്കെ ഒന്നറിഞ്ഞിട്ട് വരാൻ പറഞ്ഞു. ഇതാണ് സത്യം, വേണേൽ വിശ്വസിച്ചോ." അവളുടെ മൗനം തീർത്ത അസ്വസ്ഥതയുടെ അലോസരത്തിൽ കുറച്ച് പരുക്കൻ ഭാവത്തിൽ വാഹിദ് പറഞ്ഞു. അവൾ നടത്തതിന്റെ വേഗത അറിയാത്ത വിധത്തിൽ ഒന്ന് കുറച്ചപ്പോൾ വാഹിദിനെ തൊട്ടുരുമ്മി.

"ഞാൻ അതിയാന്റെ രണ്ടാം ഭാര്യയാണ്. അങ്ങേരുടെ ആദ്യ ഭാര്യ മരിച്ചപ്പോൾ എന്നെ കല്യാണം കഴിക്കുകയായിരുന്നു. ആ ബന്ധത്തിലുള്ള മക്കളാണ് ഇവിടെയുള്ള രണ്ടു പേരും. മാളവികയും മഞ്ജരിയും. അങ്ങേരുടെ നാൽപതാമത്തെ വയസ്സിൽ ഇരുപതു വയസ്സുള്ള ഞാൻ ഭാര്യയായി. ഇപ്പൊ പതിനേഴു വർഷമായി ഒന്നിച്ചു ജീവിക്കുന്നു. അതിൽ ഒരു മകനുണ്ട്, ആനന്ദ്." മീനാക്ഷി ചോദിക്കാതെ തന്നെ അവളുടെ വ്യക്തി ജീവിതത്തെ വാഹിദിനു മുന്നിൽ അനാവരണം ചെയ്തു. തനിക്ക് അധികം പ്രായമില്ലെന്നും വെറും മുപ്പത്തിയെഴു വയസ്സ് മാത്രമേ ഉള്ളൂ എന്നും മീനാക്ഷി പറയാതെ പറയുകയല്ലേയെന്നു വാഹിദ് ആലോചിച്ചു.

"ഇത്രേം പ്രായാവ്യത്യാസം ഉള്ള വിവാഹത്തിന് എന്തിന് സമ്മതിച്ചു? അതും രണ്ടാം വിവാഹം, രണ്ടു മക്കളും. ആര് കണ്ടാലും കൊതിയെടുത്തോണ്ട് പോകാവുന്ന സൗന്ദര്യം ഉണ്ടായിട്ടും

💬 Comments

View all comments