0%

Chapter Title : കാഞ്ഞിരക്കുറ്റി 4 [ലസ്റ്റർ]

മുകളിലേക്ക് കയറി നിലം പരിശോധിച്ചു. അനവധി തിട്ടുകളുള്ള വലിയ പറമ്പാണ്. ഓരോ ചെറു പറമ്പുകളും തിട്ടുകളായി ഉയർന്നുയർന്നു കിടക്കുന്നു. കാടിനോട് ചേർന്ന ആ അതിരിലൂടെ ആരോ മുകൾ ഭാഗത്തേക്ക് നടന്ന് പോയതിന്റെ ബൂട്ടിന്റെ പാടുണ്ട്. പക്ഷേ ബൂട്ടിന്റെ ഗ്രിപ് പാട്ടേൺ ഇല്ല. ചിലയിടത്തു മണ്ണിളകി അമർന്നു കിടക്കുന്നു. ഒന്നുകിൽ തിരക്കിട്ടു നടന്നിരിക്കണം, അല്ലെങ്കിൽ..

അതെ, അല്ലെങ്കിൽ എന്തോ ഭാരം ചുമന്നു നടന്നതാവണം. വാഹിദ് മൊബൈൽ എടുത്ത് ആ പാടുകളുടെ ഫോട്ടോ എടുത്തു. പിന്നെ ഓരോ തിട്ടുകളും കയറി മുകളിലേക്ക് കയറി. അപ്പോഴാണ് തിട്ടുകൾ കയറുന്ന ഇടത്തൊക്കെ ചിലയിടങ്ങളിൽ മണ്ണിൽ മാന്തിയത് പോലെ തോന്നിപ്പിക്കുന്ന ചില അടയാളങ്ങൾ ശ്രദ്ധിച്ചത്.

ഇളകിക്കിടക്കുന്ന മണ്ണുകൾ ഉള്ള ഭാഗത്താണ് അത് കാണപ്പെട്ടത്. വാഹിദിന്റെ ബുദ്ധിശക്തി ചൂടുപിടിച്ചു. അവനിലെ സാമാർഥ്യം ഉണർന്നെഴുന്നേറ്റ് അന്വേഷണ ത്വര സജീവമാകുകയും തനിക്ക് അസാധ്യമെന്ന് തോന്നുന്ന വെല്ലുവിളികളെ നിഷ്പ്രഭമാക്കാനുള്ള ഉൾവാശി പുറത്തുചാടുകയും ചെയ്തു.

ഭാരമുള്ള എന്തോ വസ്തു ചുമന്നുകൊണ്ട് ആരോ ഈ വഴി നടന്നു പോയിട്ടുണ്ട്. ഓരോ പറമ്പിന്റെ തിട്ടിൽ എത്തുമ്പോഴും ആ വസ്തു നിലത്തു വെക്കുകയും തിട്ടയിലേക്ക് കയറി അതെടുത്തു വീണ്ടും നടക്കുകയും ചെയ്തിട്ടാണ് പോയിരിക്കുന്നത്. അതുകൊണ്ടാണ് മണ്ണിൽ മാന്തിയെടുത്തത് പോലുള്ള പാടുകളും ആ ഭാഗത്തു ബൂട്ട് കുറച്ചധികം അമർന്നത് പോലെയുള്ള പാടുകളും.

ഒരുപക്ഷെ മഴയോ ശക്തമായ കാറ്റോ ഉണ്ടായാൽ ഈ പാടുകൾ മാഞ്ഞുപോകുമായിരുന്നു. അങ്ങിനെയൊന്നും ഇല്ലാത്തത് കൊണ്ട് ഈ പാടുകൾ ഒന്നോ രണ്ടോ ദിവസം മുമ്പ് ഉണ്ടായത് ആയിരിക്കാനും സാധ്യതയുണ്ട്. ഇന്നലെ നടന്ന സംഭവവുമായി ബന്ധം ഉള്ളതാവണം എന്നില്ല. എങ്കിലും ബൂട്ടിന്റെ പാട് വളരെ വ്യക്തമാണ്, ഷാർപ്പാണ്. ഏറ്റവും അടുത്ത സമയത്തു പതിഞ്ഞത് ആവാനാണ് സാധ്യത.

അവൻ മുകളിലേക്ക് നടന്ന് അവസാനം വിശാലമായൊരു പറമ്പിന്റെ തിട്ടയിലേക്ക് കയറി. കാടും പടലും വളർന്നു കിടക്കുന്ന വലിയൊരു ഭൂനിലം. വലിയ മാവുകളും പ്ലാവുകളും തെങ്ങുകളും മഹാഗണി

💬 Comments

View all comments