Chapter Title : കാഞ്ഞിരക്കുറ്റി 4 [ലസ്റ്റർ]
വൃക്ഷങ്ങളും അടങ്ങുന്ന വലിയൊരു പറമ്പ്. അവൻ നിവർന്നു നിന്ന് ചുറ്റുമൊന്നു കണ്ണോടിച്ചു. പിന്നെ മുൾപ്പടർപ്പുകൾ ഇല്ലാത്ത, ആളുകൾ വല്ലപ്പോഴും നടന്ന് സസ്യവളർച്ച കുറഞ്ഞ വഴിയിലൂടെ നടന്നു തുടങ്ങി.
പറമ്പിന്റെ ഉടമയും മാങ്ങയോ തേങ്ങയോ മറ്റോ കൊണ്ടുപോകാൻ വരുന്നവരോ അല്ലെങ്കിൽ കുറുക്കന്മാരോ മറ്റോ ഒക്കെ ഇതേ വഴിയിലൂടെയാവാം സഞ്ചരിക്കുന്നത്. വാഹിദ് നടന്ന് വിയർത്തു.
ഇന്നലെ രാത്രിയിലെ ആതിരായുമൊത്തുള്ള കളിയും രാവിലെ മീനുവിനൊത്തുള്ള താണ്ഡവവും അവന്റെ ശരീരത്തിൽ വലിയ തളർച്ചയൊന്നും നൽകിയില്ല. കുട്ടിക്കാലം മുതൽ പാറമടയിൽ കിടന്നു അഹോരാത്രം പണിയെടുത്തവനാണ്, ആരോഗ്യം അഗ്രവേഗം കീഴടങ്ങില്ല.!
ആ പറമ്പിന്റെ ഏറ്റവും അവസാനം വിശാലമായൊരു പറമ്പാണ്. മൈതാനം പോലെ വിശാലമായ പറമ്പ്. തൊട്ടാവാടിയും മീശവാൽ പുല്ലും പരവതാനി പോലെ പരന്നു കിടക്കുന്ന വലിയ ഭൂപ്രദേശം. ഇതാണ് അവസാന പറമ്പ്. വലത് ഭാഗത്തു കാട്ടിടയും അതിനപ്പുറം പറമ്പുകളുമാണ്.
വാഹിദ് കുറേക്കൂടി മുന്നോട്ട് നീങ്ങിയപ്പോൾ തന്റെ മുന്നിലായി, ആ പറമ്പിൽ മുൾക്കാടുകൾ കൊണ്ട് മൂടിയ ഒരു മരക്കുറ്റി കണ്ടു. ഒരാൾ ഉയരത്തിൽ മുൾപ്പടർപ്പുകൾ മൂടിയ നിലയിൽ ആ വലിയ പറമ്പിൽ അത് ഒറ്റപ്പെട്ടു നിൽക്കുന്നു.
കാഞ്ഞിരക്കുറ്റി.!
ഇതാണ് ആ സംഭവബഹുലമായ കാഞ്ഞിര മരത്തിന്റെ മുറിച്ചുമാറ്റിയ ഭാഗം. സരസുവിന്റെ ദുരൂഹ ചരിത്രം ഒളിഞ്ഞിരിക്കുന്ന കാഞ്ഞിരക്കുറ്റി. വാഹിദ് അതിന് നേരെ നടന്നു. അടുക്കുന്തോറും അതിന് ചുറ്റും തഴച്ചു വളർന്നിരിക്കുന്ന വലിയ മുള്ളുകളുള്ള ഏതോ കാട്ടു ചെടികളുടെ ഉയരം വ്യക്തമാവുകയും തന്നെക്കാൾ ഉയരത്തിൽ വളർന്നു പടർന്ന് ആ മരക്കുറ്റിയെ ഒരു കൂടാരം പോലെ വട്ടത്തിൽ പൊതിഞ്ഞു മൂടിയിട്ടുണ്ടെന്നും അവന് വ്യക്തമായി.
വാഹിദ് കാലിൽ മുള്ള് തട്ടാതെ അതിന് ചുറ്റും ഒന്ന് നടന്നു. ആ കാഞ്ഞിരമറക്കുറ്റിയുടെ അടുത്തേക്ക് ആളുകൾ വന്നു പോവുന്നതിന്റെ ലക്ഷണമുണ്ട്. അത് കാടിന്റെ ഭാഗത്തു നിന്നാണ്. അഥവാ പാറയുള്ള പറമ്പിൽ നിന്ന് കാടുവഴി ഇങ്ങോട്ട് വന്നുപോകുന്നതിന്റെ സഞ്ചാര രേഖ പതിഞ്ഞിട്ടുണ്ട്. മുൾചെടികളും പുല്ലും കാലടികളിൽ
💬 Comments
View all comments