0%

Chapter Title : കാഞ്ഞിരക്കുറ്റി 4 [ലസ്റ്റർ]

ശ്രദ്ധിക്കുന്ന സമയത്ത് അത് നിലയ്ക്കുകയും ചെയ്യുന്നു. വാഹിദ് ആശങ്കയുടെയും അങ്കലാപ്പിന്റെയും മുഗ്ദസന്ധിയിൽ കുറച്ചുനേരം ആ വിജനമായ പറമ്പിലെ മൂകതയിൽ കുടുങ്ങിപ്പോയി. പിന്നെ വേഗം നടന്നു. പറമ്പിന്റെ അതിരിൽ എത്തിയിട്ട് വഴിയിലേക്ക് ഇറാൻ നേരം ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു.!

താൻ നിന്നിരുന്ന സ്ഥലത്ത് നാവ് പുറത്തേക്കിട്ട് തന്നെത്തന്നെ രൂക്ഷമായി നോക്കിനിൽക്കുന്ന ആ കറുത്ത കൂറ്റൻ പട്ടി. വാഹിദ് കിടുങ്ങിപ്പോയി. അതെവിടെയായിരുന്നു? താൻ അവിടെയുണ്ടായിരുന്നപ്പോളൊക്കെ ആ ജന്തു തന്റെ തൊട്ടടുത്ത് തന്നെയും ശ്രദ്ധിച്ചു നിൽപ്പുണ്ടായിരുന്നോ?

എങ്കിൽ എവിടെ? കാഞ്ഞിരക്കുറ്റിയെ പൊതിഞ്ഞിരിക്കുന്ന ആ മുൾക്കാടിനുളിൽ? അതിനടുത്തേക്ക് വന്നുപോയതിന്റെ വഴി രൂപപ്പെട്ടിട്ടുണ്ടെങ്കിലും അതിനകത്തേക്ക് കയറാനുള്ള സാധ്യതയൊന്നും താൻ കണ്ടിട്ടില്ല ല്ലോ.

ഒരു പക്ഷേ കുറുക്കനും പട്ടിക്കുമൊക്കെ വലിഞ്ഞു കയറാനുള്ള വിടവുണ്ടായിരിക്കാം. വാഹിദ് ആ പട്ടിയെ സൂക്ഷിച്ചു നോക്കിക്കൊണ്ട് അൽപനേരം അവിടെ നിന്നിട്ട് പറമ്പിൽ നിന്ന് വഴിയിലേക്ക് ഇറങ്ങി വീട്ടിലേക്ക് നടന്നു.

(തുടരും)

💬 Comments

View all comments