0%

Chapter Title : കാഞ്ഞിരക്കുറ്റി 4 [ലസ്റ്റർ]

സാധ്യത.

അവൻ മുകളിലേക്ക് നടന്ന് അവസാനം വിശാലമായൊരു പറമ്പിന്റെ തിട്ടയിലേക്ക് കയറി. കാടും പടലും വളർന്നു കിടക്കുന്ന വലിയൊരു ഭൂനിലം. വലിയ മാവുകളും പ്ലാവുകളും തെങ്ങുകളും മഹാഗണി വൃക്ഷങ്ങളും അടങ്ങുന്ന വലിയൊരു പറമ്പ്. അവൻ നിവർന്നു നിന്ന് ചുറ്റുമൊന്നു കണ്ണോടിച്ചു. പിന്നെ മുൾപ്പടർപ്പുകൾ ഇല്ലാത്ത, ആളുകൾ വല്ലപ്പോഴും നടന്ന് സസ്യവളർച്ച കുറഞ്ഞ വഴിയിലൂടെ നടന്നു തുടങ്ങി.

പറമ്പിന്റെ ഉടമയും മാങ്ങയോ തേങ്ങയോ മറ്റോ കൊണ്ടുപോകാൻ വരുന്നവരോ അല്ലെങ്കിൽ കുറുക്കന്മാരോ മറ്റോ ഒക്കെ ഇതേ വഴിയിലൂടെയാവാം സഞ്ചരിക്കുന്നത്. വാഹിദ് നടന്ന് വിയർത്തു.

ഇന്നലെ രാത്രിയിലെ ആതിരായുമൊത്തുള്ള കളിയും രാവിലെ മീനുവിനൊത്തുള്ള താണ്ഡവവും അവന്റെ ശരീരത്തിൽ വലിയ തളർച്ചയൊന്നും നൽകിയില്ല. കുട്ടിക്കാലം മുതൽ പാറമടയിൽ കിടന്നു അഹോരാത്രം പണിയെടുത്തവനാണ്, ആരോഗ്യം അഗ്രവേഗം കീഴടങ്ങില്ല.!

ആ പറമ്പിന്റെ ഏറ്റവും അവസാനം വിശാലമായൊരു പറമ്പാണ്. മൈതാനം പോലെ വിശാലമായ പറമ്പ്. തൊട്ടാവാടിയും മീശവാൽ പുല്ലും പരവതാനി പോലെ പരന്നു കിടക്കുന്ന വലിയ ഭൂപ്രദേശം. ഇതാണ് അവസാന പറമ്പ്. വലത് ഭാഗത്തു കാട്ടിടയും അതിനപ്പുറം പറമ്പുകളുമാണ്.

വാഹിദ് കുറേക്കൂടി മുന്നോട്ട് നീങ്ങിയപ്പോൾ തന്റെ മുന്നിലായി, ആ പറമ്പിൽ മുൾക്കാടുകൾ കൊണ്ട് മൂടിയ ഒരു മരക്കുറ്റി കണ്ടു. ഒരാൾ ഉയരത്തിൽ മുൾപ്പടർപ്പുകൾ മൂടിയ നിലയിൽ ആ വലിയ പറമ്പിൽ അത് ഒറ്റപ്പെട്ടു നിൽക്കുന്നു.

കാഞ്ഞിരക്കുറ്റി.!

ഇതാണ് ആ സംഭവബഹുലമായ കാഞ്ഞിര മരത്തിന്റെ മുറിച്ചുമാറ്റിയ ഭാഗം. സരസുവിന്റെ ദുരൂഹ ചരിത്രം ഒളിഞ്ഞിരിക്കുന്ന കാഞ്ഞിരക്കുറ്റി. വാഹിദ് അതിന് നേരെ നടന്നു. അടുക്കുന്തോറും അതിന് ചുറ്റും തഴച്ചു വളർന്നിരിക്കുന്ന വലിയ മുള്ളുകളുള്ള ഏതോ കാട്ടു ചെടികളുടെ ഉയരം വ്യക്തമാവുകയും തന്നെക്കാൾ

💬 Comments

View all comments