0%

Chapter Title : കാഞ്ഞിരക്കുറ്റി 4 [ലസ്റ്റർ]

ഉയരത്തിൽ വളർന്നു പടർന്ന് ആ മരക്കുറ്റിയെ ഒരു കൂടാരം പോലെ വട്ടത്തിൽ പൊതിഞ്ഞു മൂടിയിട്ടുണ്ടെന്നും അവന് വ്യക്തമായി.

വാഹിദ് കാലിൽ മുള്ള് തട്ടാതെ അതിന് ചുറ്റും ഒന്ന് നടന്നു. ആ കാഞ്ഞിരമറക്കുറ്റിയുടെ അടുത്തേക്ക് ആളുകൾ വന്നു പോവുന്നതിന്റെ ലക്ഷണമുണ്ട്. അത് കാടിന്റെ ഭാഗത്തു നിന്നാണ്. അഥവാ പാറയുള്ള പറമ്പിൽ നിന്ന് കാടുവഴി ഇങ്ങോട്ട് വന്നുപോകുന്നതിന്റെ സഞ്ചാര രേഖ പതിഞ്ഞിട്ടുണ്ട്. മുൾചെടികളും പുല്ലും കാലടികളിൽ ചതഞ്ഞു ഒരു നടവരമ്പിന്റെ രീതിയിൽ വഴിതെളിഞ്ഞിട്ടുണ്ട്.

ഒരുപക്ഷെ മുള്ളുകൾ വെട്ടാനോ അല്ലെങ്കിൽ മുമ്പ് കാഞ്ഞിര മരം മുറിക്കുന്ന സമയത്ത് വന്നുപോയതോ ആകാം. പക്ഷേ ഒരു ഭാഗത്തു മാത്രം വഴിരേഖ പതിഞ്ഞത് എന്തുകൊണ്ടാവും? വാഹിദ് അതിനെ കുറിച്ച് അധികം തല പുകച്ചില്ല, കാരണം കുറുക്കന്മാർ ആവോളം വിഹരിക്കുന്ന പ്രദേശമാണ്. അങ്ങിനെയുമാകാം ആ വഴികൾ. ആ ഭാഗം പരിശോധിച്ചു കഴിഞ്ഞപ്പോൾ ആകമാനം ആ പരിസരമൊന്നു വീക്ഷിച്ചു.

കാഞ്ഞിരക്കുറ്റി കഴിഞ്ഞു മുന്നോട്ട് പോകുമ്പോൾ വലതു ഭാഗത്തു വലിയൊരു പാറ. ഒരു ചെറിയ കുന്ന് പോലെ അത് നിവർന്നു നിൽക്കുന്നു. ഉറച്ച തരിശു പ്രദേശമായ പ്രതലത്തിൽ ഒരു കറുത്ത ഭൂതത്തെ പോലെ ഉയർന്നു നിൽക്കുന്ന പാറ നിൽക്കുന്ന പറമ്പിലേക്ക് താൻ നിൽക്കുന്ന പറമ്പിന്റെ അതിരിലായി വീതിയുള്ള ഒരു നാട്ടു പാത. അതാവണം നാണി മുത്തശ്ശിയുടെ വീടിനടുത്തു നിന്ന് പാറത്തൊടി തറവാട്ടിലേക്കുള്ള വഴി.

വാസു കാരണവരും അയാളുടെ കാളവണ്ടികളും പരിവാരങ്ങളും സഞ്ചരിച്ചിരുന്ന വഴി. ഒരുകാലത്ത് ജനസമ്പർക്കം സജീവമായിരുന്ന ഒരേയൊരു വഴി. അവൻ അങ്ങോട്ടേക്ക് നടന്ന് തുടങ്ങി.

ആ വഴി റോഡിലേക്ക് ചെന്നിട്ട് വീട്ടിലേക്ക് നടക്കാമെന്ന ഉദ്ദേശത്തോടെ ഏതാനും അടി മുന്നോട്ട്

💬 Comments

View all comments