Chapter Title : കാഞ്ഞിരക്കുറ്റി 4 [ലസ്റ്റർ]
ആണെന്ന് കേട്ടതിന്റെ ഒരു ആശ്ചര്യവും കൗതുകവും അവരുടെ മുഖത്തെ ആഹ്ലാദഭാവത്തിൽ നിന്ന് വാഹിദ് വായിച്ചെടുത്തു.
"എങ്കിൽ സിനിമയിൽ നമ്മളൊക്കെ ണ്ടാവൂല്ലോ." മീനാക്ഷി മനസ്സ് തുറന്ന് വിടർന്നു ചിരിച്ചു കൊണ്ട് പറഞ്ഞു. അപരിചിതനായ ഒരു യുവാവിനോട് അടുപ്പം കാണിക്കുന്നതിന്റെ ആധിക്യത്തിൽ വല്ലാതെ തുടുത്തു ചുവന്ന കവിളിൽ ആ ലക്ഷണമൊത്ത നുണക്കുഴികൾ വസന്തം തീർക്കുന്നു.
"ഇതൊരു പഴയ തറവാട്ടുപുരയാണല്ലോ. ഇതുപോലുള്ള വീടുകളൊന്നും ഇപ്പൊ കാണാൻ തന്നെയില്ലാതായി ല്ലേ." വാഹിദ് ചുവരിലും മേൽക്കൂരയിലെ മരപ്പണികളും മറ്റും നോക്കിക്കൊണ്ട് പറഞ്ഞു. സുരേട്ടന്റെയും മീനാക്ഷിയുടെയും മുഖത്ത് അഭിമാനം സ്ഫുലിച്ചു.
"അത്കൊണ്ട് തന്നെയാ പൊളിച്ചു പണിയാൻ നിക്കാഞ്ഞത്. ഈ പഴമ ഇതേപോലെ നിന്നോട്ടെ എന്ന് കരുതി." സുരേട്ടൻ ആഹ്ലാദത്തോടെ പറഞ്ഞു.
"കൊള്ളാം, കാണാനൊരു പ്രൗഡിയുണ്ട്. നല്ല തണലും ശാന്തതയും. ഇതൊരിക്കലും നിങ്ങൾ പൊളിച്ചു പണിയരുത്." വാഹിദ് ആത്മാർത്ഥതയോടെ പറഞ്ഞു. അത് സുരേട്ടനും മീനാക്ഷിക്കും വളരെ ഇഷ്ടപ്പെടുകയും ചെയ്തു. അവൻ എഴുന്നേറ്റ് പോകാൻ തുനിഞ്ഞപ്പോൾ സുരേട്ടൻ അവനെ തടഞ്ഞു.
"ഹേയ് എന്തായിത്. ആദ്യമായിട്ട് വീട്ടിൽ വന്നിട്ട് ഒന്നും കുടിക്കാതെ ഇറങ്ങുവാണോ. അത് പറ്റില്ല. പ്രഭാത ഭക്ഷണം ഇവിടുന്നാവാം. കഴിച്ചു കാണില്ല ന്ന് അറിയാം." അയാൾ അവനെ വിലക്കിക്കൊണ്ട് പറഞ്ഞു. വാഹിദ് എന്തുപറയണമെന്ന് അറിയാതെ ഒരുനിമിഷം കുഴങ്ങി. തിരികെ ഇരിക്കാൻ അവന് തോന്നിയില്ല, കള്ളം പറഞ്ഞു ഇറങ്ങിപ്പോകാൻ തോന്നിയതുമില്ല.
"ഇല്ല, കഴിച്ചില്ല. പക്ഷേ ഞാനിപ്പോ കുറച്ച് കാര്യങ്ങൾ അന്വേഷിച് ഇറങ്ങിയതായിരുന്നു. ആ കാടും പറമ്പും പരിസരവും ഒക്കെ ഒന്ന് മനസ്സിലാക്കാതെ എങ്ങിനെ കഥയ്ക്ക് പശ്ചാത്തലം ഒരുക്കും? അതുകൊണ്ട് അവിടെയൊക്കെ ഒന്ന് ചുറ്റിക്കാണണം. ഇന്ന് തന്നെ കുറച്ചെങ്കിലും എഴുതി അയക്കണം."
💬 Comments
View all comments