Chapter Title : കാഞ്ഞിരക്കുറ്റി 4 [ലസ്റ്റർ]
നിലവിളിക്കാൻ പോലും സാധിക്കാതെ അവരുടെ മുഖം അവന്റെ ഉറച്ചു മുഴച്ചു നിൽക്കുന്ന നെഞ്ചിൽ അമർന്നു ശ്വാസം മുട്ടി.
"എന്തൊക്കെയാ മീനൂ നിങ്ങളീ കാണിക്കുന്നത്. വെറുതെ ഒന്ന് പരിചയപ്പെടാൻ വേണ്ടി എന്നെ ഇങ്ങോട്ട് വിളിച്ചുകൊണ്ടുവന്നത് നിങ്ങടെ ഭർത്താവാണ്. പിന്നെന്തിനാ ഈ നിസ്സാര കാര്യത്തിന് ഇത്ര വലിയ പിടിവാശി.?"
അവൻ നിസ്സഹായതയോടെ, തന്റെ കരവലയത്തിൽ ഒതുങ്ങി നിൽക്കുന്ന സ്നിഗ്ദമായ മാംസ ശില്പത്തെ അടുക്കിപ്പിടിച്ചു മന്ത്രിക്കുന്ന ശബ്ദത്തിൽ പറഞ്ഞു. പിന്നെ പിടുത്തതിന്റെ ശക്തി കുറച്ച് പതുക്കെ പതുക്കെ മീനാക്ഷിയെ മുക്തയാക്കി. അവന്റെ ഉറച്ച ശരീരത്തിലേക്ക് കുതിരക്കരുതിൽ ഞെരിച്ചു പിടിച്ചതിന്റെ രക്‌തചുവപ്പ് മീനാക്ഷിയുടെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു. ശ്വാസം മുട്ടിയതുകൊണ്ട് കണ്ണുകൾ ചുവന്നു നിറഞ്ഞിരിക്കുന്നു.
"എന്താ ഈ കാണിച്ചത്. ഇങ്ങനെയാണോ പെരുമാറുന്നത്.? ഒരു പെണ്ണിനെ അവളുടെ വീട്ടിൽ കയറി കടന്നു പിടിക്കുന്നത് മാന്യതയാണോ?" മീനാക്ഷി ശബ്ദം ഉയർത്താതെ ദേഷ്യത്തോടെ ചോദിച്ചു.
"ഞാനാണോ അവിവേകം കാണിച്ചത്? എനിക്ക് വേറെന്തായിരുന്നു ഒരു വഴിയുണ്ടായിരുന്നത്? നിങ്ങളുടെ വായ പൊത്തിപ്പിടിക്കുകയല്ലാതെ? നിങ്ങളെങ്ങാനും പറഞ്ഞത് പോലെ ചെയ്തിരുന്നെങ്കിൽ എന്റെ അവസ്ഥ എന്തായേനെ." വാഹിദ് അല്പം പരുഷമായി മീനാക്ഷിയെ എതിർത്തു. മീനാക്ഷി അവനെ തുറിച്ചു നോക്കി.
"ഞാനെന്താ അത്ര വകതിരിവ് ഇല്ലാത്തവളാണോ. പറയുമ്പോഴേക്കും അങ്ങ് ചെയ്യുവല്ലേ. ഞാനൊന്ന് പേടിപ്പിക്കാൻ പറഞ്ഞെന്നേയുള്ളൂ."
അതും പറഞ്ഞ് അവൾ മാറിലെ സിബ്ബ് വലിച്ചു കയറ്റി ചുമൽ വെട്ടിച്ചു അടുത്തുള്ള മുറിയുടെ ഭാരിച്ച വാതിൽ തള്ളിതുറന്നു ലൈറ്റ് തെളിച്ചു. വാഹിദ് അവളുടെ തൊട്ടു പിറകിൽ വീടിന്റെ ഓരോ ഭാഗങ്ങളും നോക്കിക്കണ്ടു കൊണ്ട് മീനാക്ഷിയെ തൊടാതെ നടന്നു. മീനാക്ഷി പിണങ്ങിയതുപോലെ അവന് തോന്നി. ദേഷ്യം പ്രകടമല്ലെങ്കിലും അവളിലെ ശാന്തമായ മൗനം അത് വ്യക്തമാക്കുന്നുന്നത് പോലെ അവന് തോന്നി.
"ഞാൻ എഴുത്തുകാരനൊന്നും അല്ല. എന്റെ സുഹൃത്ത് ഈ നാട്ടിലെ മിസ്റ്ററിയെ കുറിച്ച് പറഞ്ഞു. എന്നോട് ഇവിടം വരെ വന്ന് കേൾക്കുന്നതൊക്കെ കെട്ടുകഥകളാണോ അതോ ഇതിലൊക്കെ വല്ല യാഥാർഥ്യവും ഉണ്ടോ എന്നൊക്കെ ഒന്നറിഞ്ഞിട്ട് വരാൻ പറഞ്ഞു. ഇതാണ് സത്യം, വേണേൽ വിശ്വസിച്ചോ." അവളുടെ മൗനം തീർത്ത അസ്വസ്ഥതയുടെ അലോസരത്തിൽ കുറച്ച് പരുക്കൻ ഭാവത്തിൽ വാഹിദ് പറഞ്ഞു. അവൾ നടത്തതിന്റെ വേഗത അറിയാത്ത വിധത്തിൽ
💬 Comments
View all comments