0%

Chapter Title : കാഞ്ഞിരക്കുറ്റി 5 [ലസ്റ്റർ]

അവൾക്ക് കണ്ണുകൾ നിറഞ്ഞു വന്നു. പേടിച്ചരണ്ട മുയൽകുഞ്ഞിനെ പോലെ അവൾ കോരനെ ഒന്ന് നോക്കി. വണ്ടിയിലിരുന്നു നോക്കിക്കണ്ടുകൊണ്ടിരുന്ന വാടുകാരണവർക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു ആ സൗന്ദര്യം. അയാൾ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി അവളുടെ അടുത്തേക്ക് വന്നു.

"എന്താ കോരാ. ആരാണീ കുട്ടി.? ഇങ്ങനെയാണോ പെണ്ണുങ്ങൾ പുറത്തിറങ്ങി നടക്കുന്നത്. എന്റെ യാത്രക്ക് കുറുകെ ചാടി അശുഭം വരുത്തിയില്ലേ." അയാൾ അല്പം പരുഷമായി കോരനോട് തട്ടിക്കയറി. സരസുവിൽ നിന്ന് ഒരു കരച്ചിൽ പൊട്ടിച്ചിതറി.

"അങ്ങുന്ന് മഴനനയണ്ട. വണ്ടിയിലോട്ട് കേറിക്കോളൂ. കുട്ടിയെ ഞാൻ വണ്ടിയിലോട്ട് കൊണ്ടുവരാം, എന്നിട്ട് പ്രതിവിധി എന്താന്ന് വച്ചാൽ സംസാരിച്ചോളൂ." കോരൻ അർത്ഥഗർഭമായി വാസുകാരണവരെ നോക്കി. അയാൾ കോപം അടങ്ങിയിട്ടില്ല എന്ന ഭാവത്തിൽ ഒന്ന് ഇരുത്തി മൂളിയിട്ട് കാളവണ്ടിയിലോട്ട് കയറി.

"കുട്ടി വരൂ. അവരൊക്കെ നമ്മുടെ തമ്പ്രാക്കളല്ലേ. ഞാനും മോളും ഒക്കെ കഞ്ഞിയരിക്ക് കൈനീട്ടി ചെല്ലുന്നത് അങ്ങോട്ടല്ലേ. അത് മുടക്കാൻ പാടുണ്ടോ. വാ, വന്ന് തമ്പ്രാനോട് പൊറുക്കാൻ പറയാ." കോരൻ അവളെ അനുനയത്തിൽ ഉപദേശിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അനങ്ങാതെ നിന്നപ്പോൾ കോരന് ദേഷ്യം വരാൻ തുടങ്ങി. നേരം ഇരുട്ടിതുടങ്ങിയിരിക്കുന്നു. ഏത് നിമിഷവും മഴ കോരിച്ചൊരിയും, കർക്കിടകമാണ്.

കോരൻ കുറേക്കൂടി സരസുവിന്റെ അടുത്തേക്ക് നീങ്ങി പല്ലുകടിച്ചു പരുഷമായി സംസാരിക്കാൻ തുടങ്ങി.

"ഈ നാട്ടിൽ തമ്പ്രാൻ കാണാത്ത ഒരു പെണ്ണുമില്ല. എന്നിട്ടും കുട്ടി തമ്പ്രാന്റെ കണ്ണിൽ പെടാതെ ഒളിച്ചു ജീവിച്ചു. മാത്രല്ല ഇപ്പൊ അദ്ദേഹത്തെ മുഷിപ്പിച്ചിട്ട് കടുംപിടുത്തം നിൽക്കുന്നോ? അദ്ദേഹത്തെ വെറുപ്പിച്ചാൽ കുടുംബത്തോടെ ഇല്ലാതാക്കിക്കളയും, അറിയില്ലേ. വന്ന് വണ്ടിയിൽ കേറിക്കോ, അല്ലെങ്കിൽ ബലം പിടിക്കേണ്ടി വരും." കോരൻ അവളോട് മുരണ്ടു. കൈയിലെ വാഴയില നിലത്തേക്ക് വീണു. രണ്ടു കൈകൾ കൊണ്ടും മുഖം പൊത്തി അവൾ വാവിട്ടു കരഞ്ഞു.

"എന്നെ ഒന്നും ചെയ്യല്ലേ. ഞങ്ങൾ പാവങ്ങളാണെ." സരസുവിന്റെ ശബ്ദ സംഗതം കോരനെയും കാരണവരെയും ഒരുപോലെ വികാരം കൊള്ളിച്ചു. ഇവൾ

💬 Comments

View all comments