Chapter Title : കാഞ്ഞിരക്കുറ്റി 6 [ലസ്റ്റർ]
ഒരു കൂടാരത്തിന്റെ മേലാപ്പ് തീർത്തത് പോലെ ഇലകളും വള്ളികളും നിബിഢമായി വളർന്ന് കാടുമൂടിക്കിടക്കുന്നു. പക്ഷേ പുറമേ നിന്ന് ഒരാൾക്കും അകത്തേക്ക് പ്രവേശിക്കാൻ കഴിയില്ല. ചില മുൾചെടിയുടെ വണ്ണമുള്ള കമ്പുകൾ വളഞ്ഞു ചെറിയൊരു ദ്വാരം പോലെയായിട്ടുണ്ട്. അതുവഴിയാവണം ആ പട്ടി അകത്തേക്ക് വലിഞ്ഞു കയറിയതും ഇറങ്ങിയതും.
വാഹിദ് ആതിരയുടെ സമീപത്തേക്ക് വന്നിട്ട് പറമ്പിന്റെ അതിരിലുള്ള കാട്ടിടയുടെ സമീപത്തുകൂടി നടന്ന് തുടങ്ങി. അവന്റെ പിന്നാലെ അവളും നടന്നു. പറമ്പിന്റെ അറ്റത്ത് എത്തിയപ്പോൾ, കാട് അവസാനിക്കുന്നു. അവിടെ നിന്ന് വലതു വശത്തുള്ള പറമ്പിലേക്ക് ഇറങ്ങിയാൽ പാറ സ്ഥിതിചെയ്യുന്ന വിശാലമായ തുറസ്സായ ഒരു പ്രദേശമാണ്. അവൻ അവളെയും കൂട്ടി പാറയുടെ അടുത്തേക്ക് നടന്നു.
"ഇവിടെയാണ് ജാനകി ചാരിനിന്ന് കാമുകന്റെ കൂടെ കളിക്കാറുണ്ടായിരുന്നത്."
ചരിഞ്ഞു മുകളിലേക്ക് നീണ്ടുപോകുന്ന പാറയിൽ സ്പർശിച്ചു കൊണ്ട് വാഹിദ് അവളോട് പറഞ്ഞു. അവൾ മിഴികൾ ഉയർത്തി അവനെയൊന്നു നോക്കി.
"നിനക്ക് മനസ്സിലായോ ആരാണ് ആ കെട്ടിലമ്മയുടെ, തമ്പ്രാട്ടിയുടെ രഹസ്യ കളിക്കാരൻ എന്ന്?"
വാഹിദ് ആതിരയോട് ചോദിച്ചു. അവൾ ഉത്തരമൊന്നും പറയാതെ അവന്റെ മുഖത്തേക്ക് നോക്കി നിന്നതേയുള്ളൂ.
"കോരൻ.! കോരനാണ് ആ കാമുകൻ.!" വാഹിദ് ചെറിയ ചിരിയോടെ പറഞ്ഞു. ആതിരയുടെ ചുണ്ടിൽ ഒരു പരിഹാസചിരി തെളിഞ്ഞു വന്നു. അവൾ പുച്ഛത്തോടെ അവനെ നോക്കി. അത് കണ്ടെങ്കിലും വാഹിദ് അത്ര കാര്യമാക്കിയില്ല. അവൻ പാറയുടെ മുകളിലേക്ക് കയറാൻ തുടങ്ങി.
ഒരു കമിഴ്ത്തിയിട്ട ചിരട്ടയുടെ ആകൃതിയാണ് പാറയുടെ രൂപം. നല്ല ഉയരമുണ്ടെങ്കിലും താഴെനിന്ന് മുകളിലേക്ക് ചരിഞ്ഞാണ് പോകുന്നത്. അതുകൊണ്ട് എളുപ്പം കയറാൻ സാധിക്കും. അവന്റെ പിന്നാലെ അവളും മുകളിലേക്ക് പിടിച്ചു കയറി.
മനോഹരമായ കാഴ്ച്ച.!
💬 Comments
View all comments