Chapter Title : കാഞ്ഞിരക്കുറ്റി 6 [ലസ്റ്റർ]
പോയിരുന്നത്."
വാഹിദ് കുസൃതിയോടെ പറഞ്ഞു. തന്നെക്കൊണ്ട് സംസാരിപ്പിക്കാൻ വേണ്ടിയുള്ള അവന്റെ ബുദ്ധിപരമായ നീക്കമാണ് ഈ കുരുത്തംകെട്ട കാര്യങ്ങൾ ആവർത്തിച്ചു പറച്ചിൽ എന്ന് ആതിരക്കറിയാം. അവനെ ഒന്ന് നാണം കെടുത്താൻ വേണ്ടി മനഃപൂർവ്വം പുച്ഛം നടിച്ചുകൊണ്ട് അവൾ ചുണ്ടുകോട്ടി.
വാഹിദ് പിന്നെ ഒന്നും പറയാതെ വീടിന്റെ മുൻവശത്തേക്ക് നീങ്ങി. വിശാലമായ മുറ്റം. ജോലിക്കാർ ആരോ വന്ന് വൃത്തിയാക്കി സൂക്ഷിക്കുന്നുണ്ട്. മുറ്റത്ത് ഏതോ വാഹനം വന്നുപോകുന്നതിന്റെ പാടുകൾ. വാസുകാരണവരുടെ കാളവണ്ടികൾ വന്നു പോയിരുന്ന അതെ വഴിതന്നെയാണ് ഇപ്പോഴും.
നാണി മുത്തശ്ശിയുടെ വീടിനടുത്തുള്ള വീതിയുള്ള വഴി നേരെ വരുന്നത് ഈ പറയുടെ അടുത്തേക്കാണ്. അതിന്റെ ഇടതു ഭാഗം വഴി ആ പാത പാറത്തൊടി തറവാടിന്റെ മുറ്റം വരെയെത്തുന്നു. വാഹിദ് ആ ടയർ പാടുകൾ ശ്രദ്ധിച്ചു. വീതിയുള്ള ടയർ. നല്ല ഗ്രിപ്പുള്ള ടയർപാടുകളാണ്.
അഥവാ, താൻ പലപ്പോഴും കണ്ടിട്ടുള്ള ആ കറുത്ത ബൊലേറോ ആയിരിക്കാം. അവൻ വരാന്തയിലേക്ക് കയറി ഉച്ചത്തിൽ ചുമച്ചു, ആരുമില്ലേ എന്ന് വിളിച്ചു ചോദിച്ചു. പക്ഷേ നിതാന്തമായ നിശബ്ദതയല്ലാതെ ഒരു മറുപടിയും കിട്ടിയില്ല.
"ഇതിനകത്തേക്ക് കയറി നിങ്ങൾ പരിശോധിച്ചിട്ടുണ്ടോ.?" വാഹിദ് ശബ്ദം താഴ്ത്തി ആതിരയോട് ചോദിച്ചു.
"അതെ. വീടിന്റെ പരിസരവും പറമ്പും അകത്തെ മുറികളും പരിശോധിച്ചതാണ്. അസാധാരണമായി യാതൊന്നും കണ്ടില്ല." മറുപടി നൽകാതിരിക്കാൻ സാധിക്കാത്ത ചോദ്യമായതിനാൽ ആതിരയ്ക്ക് സംസാരിക്കേണ്ടി വന്നു. വാഹിദ് വാതിലിൽ തള്ളിയും ജാലകത്തിൽ തട്ടിയും ആരെങ്കിലും അകത്തുണ്ടോ എന്ന് അറിയാൻ ശ്രമിച്ചിട്ടു യാതൊരു പ്രതികരണവും ലഭിക്കാതെ ആതിരയെയും കൂട്ടി മടങ്ങി.
"ഇന്നല്ലേ മമ്മാജിയെ കാണാൻ ചെല്ലാമെന്ന് പറഞ്ഞത്. അങ്ങോട്ട് പോയാലോ.?" വാഹിദ് ആതിരയെ നോക്കി. അവളുടെ ചുണ്ടിൽ
💬 Comments
View all comments