0%

Chapter Title : കാഞ്ഞിരക്കുറ്റി 8 [ലസ്റ്റർ]

ഇഡ്ഡലിയും തിന്നു പോകൂ ന്നെ. മാളു ചോദിച്ചു ഇങ്ങോട്ടൊന്നും കണ്ടില്ല ല്ലോ ന്ന്."

മീനാക്ഷിയുടെ കണ്ണിൽ ഒരു മിന്നലാട്ടം വാഹിദ് കണ്ടു. മുഖത്ത് ഗൂഢമായൊരു പുഞ്ചിരി തെളിഞ്ഞു വന്നു. അവളുടെ കൈ യാന്ത്രികമായി തുടയിടുക്കിലൂടെ ഒന്ന് തഴുകി കടന്നു പോയി.

"പഴയ പോലെ പാതി കഥയും പാതി നേരംപോക്കുമായാൽ ശരിയാവില്ല. അതൊക്കെ നമുക്ക് ഇനിയും സമയമുണ്ടല്ലോ. എനിക്ക് ആ ചരിത്രങ്ങൾ മുഴുവൻ അറിഞ്ഞിരുന്നെങ്കിൽ സ്ക്രിപ്റ്റ് എഴുതി തുടങ്ങാമായിരുന്നു."

വാഹിദ് എങ്ങും തൊടാതെ അവളുടെ ആഗ്രഹത്തെ നിരുത്സാഹപ്പെടുത്തി. മീനാക്ഷിക്ക് ചെറിയ നിരാശ തോന്നി. അവൾ കണ്ണുകൊണ്ട് എന്താ കാര്യമെന്ന് തിരക്കിയിട്ട്, ആതിരയെ ഉദ്ദേശിച്ചു പുരികം ചുളിച്ചു. വാഹിദ് അതെ എന്ന അർത്ഥത്തിൽ അവൾക്ക് ഒരു സിഗ്നൽ നൽകി. അതോടെ മീനാക്ഷിക്ക് കാര്യം മനസ്സിലാവുകയും അവൾ പ്രണയ ചേഷ്ടകൾ ഒഴിവാക്കി ഗൗരവത്തോടെ സംസാരിക്കാനും തുടങ്ങി.

"അതിന് കളിക്കാൻ വേണ്ടിയാണെന്ന് ആരാ പറഞ്ഞേ. ഇതിപ്പോ നേരം വളരെ വൈകിയില്ലേ. ഇപ്പൊ ഇരുട്ടിതുടങ്ങും. അതിനുള്ളിൽ പറഞ്ഞു തീരുന്ന കാര്യങ്ങളാണോ അത്. വീട്ടിലരുന്നാൽ വിശദമായി പറയാവുന്നതല്ലേയുള്ളൂ."

മീനാക്ഷി ഭാവം മാറ്റി ഗൗരവത്തോടെ പറഞ്ഞു.

"എങ്കിലും ഒരു കാര്യം ചോദിക്കട്ടെ. ഈ സ്വത്തു മുഴുവൻ ഇങ്ങനെ അന്യം നിന്ന് പോകാൻ എന്താ കാരണം, ഇതിന്റെ അവകാശികളിൽ നിങ്ങളും പെടില്ലേ.?"

വാഹിദ് മീനാക്ഷിയോട് പ്രധാനപ്പെട്ട വിഷയമെന്ന നിലയിൽ കാര്യമായി തന്നെ ചോദിച്ചു. ആതിര കാണാതെ അവൻ മീനാക്ഷിയുടെ ഇടുപ്പിൽ ഒന്ന് നുള്ളിയപ്പോൾ അവളൊന്നു കുടഞ്ഞു പോയി. നാണം കൊണ്ട് മുഖം ചുവന്ന് പ്രണയത്തോടെ അവൾ വാഹിദിനെ ഇടംകണ്ണുകൊണ്ടൊന്നു നോക്കി. ഹൊ, എന്തൊരു ഭംഗിയുള്ള സ്ത്രീ.!

"അതാ പറഞ്ഞത് ഞങ്ങൾക്ക് തോന്നുമ്പോലെ കേറിനിരങ്ങാൻ പറ്റില്ല ന്ന്. കോടിക്കണക്കിനു വരുന്ന ഈ സ്വത്ത് ഇനിയും നിയമ പരമായി കൈമാറിയിട്ടില്ല. മരുമക്കത്തായം മാറിയപ്പോൾ മക്കൾക്ക് മുൻ‌തൂക്കം വന്നില്ലേ. ഇവിടുത്തെ കാരണാവരുടെ ദുർമരണത്തിന് ശേഷം അങ്ങേരുടെ അനന്തിരവൻ ആയിരുന്നു

💬 Comments

View all comments