0%

Chapter Title : കാഞ്ഞിരക്കുറ്റി 8 [ലസ്റ്റർ]

തറവാട്ടുകാരണവർ. അങ്ങേരുടെ കാലശേഷമാണ് തറവാട് അന്യം നിന്ന് തുടങ്ങിയത്." മീനാക്ഷി തന്റെ ഭർത്താവിൽ നിന്ന് കേട്ട കുടുംബ ചരിത്രം അവരോട് വിശദീകരിച്ചു.

"ദുർമരണമോ? ആർക്ക്, വാസുകാരണവർക്കോ? അതെങ്ങിനെ സംഭവിച്ചു.?"

വാഹിദും ആതിരയും താത്പര്യത്തോടെ മീനാക്ഷിയുടെ വാക്കുകൾക്ക് ചെവിയോർത്തു. മീനാക്ഷി രണ്ടുപേരെയും മാറിമാറി നോക്കി.

"അതൊന്നും അപ്പൊ അതിയാൻ പറഞ്ഞില്ലേ.?" അവൾ തന്റെ ഭർത്താവിനെ ഉദ്ദേശിച്ചു ചോദിച്ചു.

"ഇല്ലന്നെ. അതല്ലേ ഈ ദേവിയുടെ കടാക്ഷം തേടി ഞങ്ങൾ വന്നത്. ഇനിയും ഒരുപാട് അറിയാനുണ്ടല്ലോ. അങ്ങേര് പറയുന്നതിലും സുഖം ഇങ്ങേര് പറയുന്നത് കേൾക്കാനാ." വാഹിദ് മീനാക്ഷിയെ നോക്കി ആന്താരികാർത്ഥം തോന്നിപ്പിക്കുന്ന രീതിയിൽ പറഞ്ഞു. അവൾ ആതിര കാണാതെ വാഹിദിനു ചുംബനം നൽകുന്ന രീതിയിൽ ചുണ്ടുകൾ കൂർപ്പിച്ചു ആംഗ്യം കാണിച്ചു. ആതിര വാടിയ മുഖത്തോടെ അരമതിലിൽ ഇരുന്നു.

"അങ്ങേര് എങ്ങിനെയാ മരിച്ചത്.?" വാഹിദ് വിഷയത്തിലേക്ക് വന്നു. മീനാക്ഷി ആതിരയുടെയും വാഹിദിന്റെയും ഇടയിലായി അവന്റെ സമീപത്ത് ചേർന്നിരുന്നു. വാഹിദ് പെട്ടന്ന് ആതിരയെ നോക്കി. അവളുടെ മുഖം വിളറുന്നതും കണ്ണുകൾ ചുവക്കുന്നതും കണ്ടപ്പോൾ വാഹിദിന്റെ മനസ്സ് വേദനിച്ചു.

അവളോട് എഴുന്നേറ്റ് വരാൻ മുഖം കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ ആതിര മങ്ങിയ മുഖത്തോടെ എഴുന്നേറ്റ് അവനെ സമീപത്തേക്ക് വന്നിരുന്നു. വാഹിദ് അവളുടെ തോളിൽ കൈ ചുറ്റി തന്നിലേക്ക് ചേർത്തിരുത്തി. ആതിര അവന്റെ ചുമലിൽ തലചായ്ച്ചിരുന്നു. മീനാക്ഷി മറവിയുടെ കരിയിലകൾ വീണുകിടക്കുന്ന ചിന്തകളുടെ വിജനമായ പറമ്പുകളിൽ തന്റെ ഓർമ്മകളെ ചികയാൻ തുടങ്ങി.

(അദ്ധ്യായം 23)

രാത്രി മഴ കുറവായിരുന്നു. കർക്കിടകത്തിന്റെ അവസാന നാളുകളിലെ ഇരുണ്ട കാർമേഘം മൂടിക്കെട്ടിയ ആകാശം ഭൂമിയെ കാളിമയിൽ മൂടിപ്പുതച്ചു എന്നല്ലാതെ വെള്ളം ചുരത്തിയില്ല. ചെറിയ സൂചിമുനകൾ അരിച്ചിറങ്ങുന്ന ചാറ്റൽ മഴയുടെ ജലനൂലുകൾ പതിക്കുന്നുണ്ട് എന്നല്ലാതെ കാര്യമായ മഴയില്ലാത്ത രാത്രിയായിരുന്നു. ഭൂമി വന്യമായ ആസുരരൂപം പൂണ്ടതുപോലെ ഇരുണ്ടു കിടന്നു. തൊടിയിലെ മരങ്ങളും ചെടികളും ഇരുട്ടിൽ പതിയിരിക്കുന്ന സ്വത്വങ്ങളെ പോലെ ഇടതൂർന്നു

💬 Comments

View all comments