Chapter Title : കാഞ്ഞിരക്കുറ്റി 8 [ലസ്റ്റർ]
കൊണ്ട് വിറക്കുന്ന അസുരരൂപം പൂണ്ട തമ്പ്രാ.! കോരൻ ഭയം കൊണ്ട് ശക്തി ക്ഷയിച്ചു അടിമുടി വിറച്ചുകൊണ്ട് മുറ്റത്തേക്ക് ചാടി കൈകൾ കൂപ്പി നിന്നു. അവന്റെ കണ്ണുകൾ ഭയന്ന് ചുവന്നു നീരണിഞ്ഞു.
"തമ്പ്രാ..അടിയൻ..പറ്റിപ്പോയി.."!
വിതുമ്പുന്ന ചുണ്ടുകളോടെ ഇടറിയ ശബ്ദത്തിൽ അവന്റെ വായിൽ നിന്ന് വാക്കുകൾ അരിച്ചിറങ്ങി.
"എവിടെയായിരുന്നു ഇത്രേം സമയം എന്നാ ചോദിച്ചേ. എന്ത് ചെയ്യായിരുന്നു.?" വാസു കാരണവർ മുരണ്ടുകൊണ്ട് അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.
"അടിയൻ..പറമ്പിൽ..അറിയാതെ.."! കോരൻ കരച്ചിലിന്റെ വക്കിലെത്തി. വാസു കാരണവർ അവനെ ക്രോധത്തോടെ തുറിച്ചു നോക്കിയിട്ട് മൂക്ക് ചുളിച്ചു മണം പിടിച്ചു. അയാളുടെ പുരികം ഒന്ന് വളഞ്ഞു. പിന്നെ തിരിഞ്ഞു നിന്ന് തറവാട്ടിലേക്ക് നടന്നു.
"നിന്ന് മോങ്ങാതെ എന്റെ പിന്നാലെ വരിക.."!
അയാൾ കോരനോട് കൽപ്പിച്ചു. കോരൻ എതിർവാ ഇല്ലാതെ അയാളെ അനുഗമിച്ചു. കോലായയിൽ നിന്ന് അകത്തേക്ക് കയറിയാൽ നല്ല വീതിയുള്ള ഒരു തളമാണ്. അവിടെ നിന്ന് ഇടത്തോട്ടും വലത്തോട്ടും പല മുറികളിലേക്ക് വഴികൾ. വലത് ഭാഗത്തു വാസു കാരണവർ അടക്കമുള്ള പുരുഷന്മാരും ഇടതു വശത്ത് തറവാട്ടിലെ സ്ത്രീകളും കഴിഞ്ഞു കൂടുന്നു.
കോരൻ കാരണവരുടെ പിന്നാലെ വലത് ഭാഗത്തേക്ക് നടന്നു. അല്പം നടന്നാൽ ഇടതു വശത്തേക്ക് നീണ്ട ഇടനാഴി. ചെറിയൊരു വിളക്ക് മാത്രം ചുവരിൽ എരിഞ്ഞു നിൽക്കുന്നതിന്റെ അരണ്ട വെളിച്ചം ഇടനാഴിയിൽ താങ്ങിക്കിടപ്പുണ്ട്. കോരൻ ഇതിന് മുമ്പും ആ വീടിന്റെ ഉൾവശം കണ്ടിട്ടുണ്ട്.
അവൻ പ്രകാശം പ്രതിഫലിക്കുന്ന വെട്ടിത്തിളങ്ങുന്ന നിലവും ഛായം പൂശിയ വലിയ ചുമരുകളും കൊത്തുപണികൾ ചെയ്തു കടഞ്ഞെടുത്ത തിളങ്ങുന്ന മരത്തൂണുകളും എത്ര തവണ കണ്ടാലും പുതുമ തീരാത്തത് പോലെ നോക്കിക്കണ്ടു കൊണ്ട്
💬 Comments
View all comments