0%

Chapter Title : കാന്‍റീനിലെ കൊലയാളി

Author : AniKuttan Read All Parts 365

ഇവരില്‍ നിന്നും മറഞ്ഞിരിക്കുന്ന കൊലയാളിയെ കണ്ടെത്തുക ദുഷ്കരം. ആകെയുള്ള പോംവഴി ചോദ്യം ചെയ്യല്‍ മാത്രവും. പക്ഷെ വിദ്യാര്‍ഥികളെ ആരെയും സംശയത്തിന്‍റെ പേരില്‍ പോലീസ് മുറയില്‍ ചോദ്യം ചെയ്യാന്‍ ആകില്ലലോ. സ്ടാഫ്ഫുകളെയും അധ്യാപകരെയും ചോദ്യം ചെയ്തിട്ടും കാര്യം ഒന്നും ഉണ്ടായില്ല. അന്നേ ദിവസം ആരും കോളേജില്‍ വന്നിട്ടില്ല. ഒരു പക്ഷെ അവരില്‍ ആരെങ്കിലും കള്ളം പറയുകയാണോ എന്നെനിക്കു തോന്നി.

ദിവസങ്ങള്‍ രണ്ടു കഴിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ജോസ് കൊല്ലപ്പെട്ടത് കഴുത്തിനേറ്റ മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ്. വടി വാള്‍ പോലെയുള്ള ഏതോ മാരകായുധം ഉപയോഗിച്ചാണ് വെട്ടിയിരിക്കുന്നത്. പക്ഷെ പൊലീസിനെ കുഴക്കിയത് വെട്ടാന്‍ ഉപയോഗിച്ച ആയുധവും ആ മഴയില്‍ അലിഞ്ഞില്ലാതായി എന്നതാണ്. വാഗ മരങ്ങള്‍ക്കിടയില്‍ തെരഞ്ഞതില്‍ നിന്നും ആകെ കിട്ടിയത് കാന്‍റീനിലെ താക്കോല്‍ കൂട്ടം ആയിരുന്നു. അതിലും ഒരു വിരല്‍പ്പാട് പോലും അവശേഷിക്കാതെ എല്ലാം പ്രകൃതി കഴുകി കളഞ്ഞിരുന്നു. എന്തായാലും കോളേജിലെ മുഴുവന്‍ ആളുകളെയും നല്ലത് പോലെ ചോദ്യം ചെയ്തെ മതിയാകൂ. അതായിരുന്നു ഏറ്റവും വലിയ പ്രശ്നവും. ആ പെരുമഴക്കാലത്ത് കൂടുതല്‍ പേരും വീട്ടില്‍ തന്നെ ചടഞ്ഞിരുന്നു. പിന്നെ ഈ കൊലപാതകത്തെ പറ്റി അറിഞ്ഞവര്‍ കോളജിലേക്ക് വരാനും മടിച്ചു. എല്ലാവരെയും മൊഴിയെടുക്കാന്‍ വിളിപ്പിക്കുക അസാധ്യം ആയി തോന്നി. ഇന്നത്തെ പോലെ മാസ് മീഡിയയും സോഷ്യല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ മീഡിയയും ഇല്ലാതിരുന്ന കാലം. ക'മ്പി'കു'ട്ട'ന്‍'നെ'റ്റ്ആകെയുള്ള മാര്‍ഗങ്ങള്‍ തപാല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍, പേപര്‍, ആകാശവാണി, ദൂര ദര്‍ശന്‍ മുഖേന അറിയിക്കുക എന്നതായിരുന്നു. എന്നാല്‍ അതും പ്രായോഗികം ആയി എനിക്ക് തോന്നിയില്ല. പകരം എല്ലാവരുടെയും വീടുകളില്‍ ചെന്ന് മൊഴിയെടുത്തു. വിദ്യാര്‍ഥികളുടെയും സ്ടാഫ്ഫുകളുടെയും മൊഴിയെടുക്കുന്നതിനിടയില്‍ ഒരു കച്ചിത്തുരുമ്പു വീണു കിട്ടി.

💬 Comments

View all comments