Chapter Title : കാന്‍റീനിലെ കൊലയാളി
രണ്ടു പേര്‍ തന്ന മൊഴി പ്രകാരം മൂന്ന് പേരെ അന്നേ ദിവസം ഒരു ഫിയറ്റ് കാറില്‍ വാഗ മര കാടുകളുടെ മറു വശത്ത് കണ്ടവരുണ്ട്. ആ മൂന്നു പേരും അന്നേ ദിവസം കോളേജില്‍ എത്തിയിട്ടില്ല എന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. എന്‍റെ അന്വേഷണം പിന്നെ അവരെ കേന്ദ്രീകരിച്ചതായി. അവര്‍ എന്തിനു കള്ളം പറഞ്ഞു? ഒരു പക്ഷെ അവര്‍ക്ക് കൊലയുമായി ബന്ധം ഉണ്ട്, അല്ലെങ്കില്‍ അവര്‍ക്ക് കൊലയാളിയെ അറിയാം.
എന്തായാലും ഞാന്‍ രഹസ്യമായി ആ ഫിയറ്റ് കാറിന്‍റെ ഉടമയെ ചെന്ന് കണ്ടു. കാമ്പസിലെ സുന്ദരി മായ മിസ്സ്. ഒരു വേള ഞാന്‍ അവളെ പെണ്ണ് കാണാന്‍ ചെന്നതാണോ എന്ന് തോന്നിപ്പോയ നിമിഷങ്ങള്‍. പക്ഷെ അവളുടെ ഹസ്ബന്റ് ഹരിയെന്ന ഹരിയേട്ടനെ കണ്ടപ്പോള്‍ ആ വികാരം മാഞ്ഞു പോയി. ഞാന്‍ അല്‍പം കടുപ്പിച്ചു തന്നെ മായയെ ചോദ്യം ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും തെളിവുകള്‍ നിരത്തി ചോദിച്ചപ്പോള്‍ അന്ന് കോളേജില്‍ പോയെന്നു അവര്‍ സമ്മതിച്ചു. അന്ന് കാറില്‍ കൂടെയുണ്ടായിരുന്നത് രഞ്ജിനി മേനോനും അനിയുമാണെന്ന് അവര്‍ സമ്മതിച്ചു. പക്ഷെ ആര്‍ക്കും ആ കൊലപാതകവുമായി യാതൊരു ബന്ധവും ഇല്ലെന്നു അവര്‍ കരഞ്ഞു പറഞ്ഞു. പിന്നെ എന്ത് കൊണ്ടാണ് അന്ന് കോളേജില്‍ പോയിരുന്നില്ല എന്ന് കള്ളം പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ മായ പറഞ്ഞത് മറ്റൊരു കഥയായിരുന്നു. അതേ കഥ തന്നെ എന്‍റെ പോലീസ് മുറയിലുള്ള വിരട്ടലില്‍ രഞ്ചു എന്ന രഞ്ജിനിയും അനിയെന്ന അനി കുട്ടനും പറഞ്ഞു. അന്നേ ദിവസം രാവിലെ പതിവ് പ്രണയ സല്ലാപത്തിനായി നേരത്തെ കോളേജില്‍ എത്തിയതായിരുന്നു രഞ്ചുവും അനിയും. വഴിക്ക് വച്ച് മഴ പെയ്തപ്പോള്‍ വാഗ മരച്ചുവടിലേക്ക്
💬 Comments
View all comments