Chapter Title : കാന്താരി 1 [Doli]
ഉവ്വാ നിങ്ങക്ക് ...
ചേട്ടൻ : ഡാ ഒടുക്കത്തെ ശരീര വേദന പൊന്നാ അതല്ലേ....തൽക്കാലം നീ പോ ...
ഞാൻ : ദേ അച്ഛൻ അറിഞ്ഞിട്ടുണ്ട് വരും വാങ്ങിക്കോ...
ഉണ്ണി : അണ്ണാ ഞാൻ വന്നു...
അവൻ്റെ ഒരു ഓഞ്ഞ കണ്ണടയും പച്ച ചെരിപ്പും....
ഡാ നീ വെറും ജർമെനി ആയി ഇപ്പൊ...ഞാൻ അവനെ നോക്കി പറഞ്ഞു...
കൊള്ളുല്ലേ അണ്ണാ
ഞാൻ : നന്നായിണ്ട് ഡാ ?
അണ്ണാ ഇന്നാ ബാനർ പിള്ളേര് ഇന്നലെ കൊണ്ട് തന്നതാ....അവൻ അത് എനിക്ക് തന്നു...
ഞാൻ പോയി വണ്ടി സ്റ്റാർട്ട് ആക്കി ഇട്ടിട്ട് ബാനർ ഒക്കെ കെട്ടി.... രണ്ട് വണ്ടിയും റെഡി ആക്കി...
ഉണ്ണി ഒരു ഫോട്ടോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടു...
പ്രമോദേട്ടൻ ( ഡ്രൈവർ ): ശിവ പോവാ അപ്പോ...
ഞാൻ : ശെരി ഏട്ടാ... തേങ്ങ ഒക്കെ എടുത്തോ ...
പ്രമോദേട്ടൻ : എന്താ ഡാ മൊഖം വല്ലാതെ...
ഞാൻ : ചെറിയ പേടി ഏട്ടാ ?
ചേട്ടൻ : എന്തിന് നമ്മള് ഇങ്ങനെ പോവും നീ ബേജാറാവാതെ ....
⏩ 17 : 44
R.K college എന്ന ബോർഡ് കടന്ന് വണ്ടി ഉള്ളിലേക്ക് പോയി... ഒരുകൂട്ടം പിള്ളേർ ഹോൺ കേട്ടതും തന്നെ ചാടി തുള്ളി കൂവാൻ തൊടങ്ങി....
വണ്ടി തിരിച്ചതും തന്നെ ഒരുത്തൻ എൻ്റെ സൈഡിലേക്ക് വന്നു ...
ചേട്ടാ ഒരു കുട്ടിയെ പോണ വഴി പിക്ക് ചെയ്യാം...
ഞാൻ : പോണ വഴി ആണോ അതോ അതിന് വേണ്ടി
അവൻ : ഇല്ല പോണ വഴി തന്നെ ...
ആദ്യം വന്ന പൈയ്യൻ : അപ്പോ ഫ്രണ്ട്സ്സ് സെക്കൻ്റ് ഇയർ ബാച്ചിൻ്റെ മൈസൂർ ട്രിപ്പ് ഇതാ തൊടങ്ങായി...
അവൻ നേരെ എൻ്റെ അടുത്തേക്ക് വന്നു ...
ഞാൻ കാർത്തിക്
ശിവ ഞാൻ കൈ കൊടുത്തു...
കാർത്തിക് : ബ്രോ ട്രിപ്പ് തകർക്കണം....
ഞാൻ : ഓ തകർക്കാ...
കാർത്തിക്: അപ്പോ എല്ലാരും കേറിക്കോ ബ്രോ ഒന്ന് വന്നെ...
ഞാൻ അവൻ്റെ കൂടെ പോയി...
💬 Comments
View all comments