Chapter Title : കാന്താരി 1 [Doli]
വേണം
പപ്പ : അതെ ഗ്രീറ്റിങ് കാർഡ് അടിക്കാൻ ആണ് ശിവ എന്ന് വെക്കണോ അതോ ഡ്രൈവർ എന്ന് വക്കണോ ...
കണ്ടോ കണ്ടോ ...ഞാൻ ചെറിയെ നോക്കി പറഞ്ഞു...
ഞാൻ : കള്ളി എന്ന് വക്ക് സ്വന്തം പേഴ്സ് അടിച്ച് മാറ്റി വേറെ ആളെ കുടുക്കാൻ നോക്കിയ ബൾബ് കള്ളി എന്ന് ?
ഞാൻ : കണ്ടോ ഇതാണ് സീൻ ....
ചെറി : നീ വാ...
ഞാനും ചെറിയും അച്ഛൻ്റെ അടുത്തേക്ക് പോയി ഫോണിൽ സംസാരം ആണ് പുള്ളി...
ചെറി : ഏട്ടാ ഈ കല്യാണം വേണോ ഏട്ടാ
അച്ഛൻ : നിക്ക് നിക്ക്.. ഹലോ ഞാൻ പിന്നെ വിളിക്കാ...
അച്ഛൻ : എന്താ നീ പറഞ്ഞെ
ചെറി : ഈ കല്യാണം വേണോന്ന്
അച്ഛൻ : നിനക്കാണോ പ്രശ്നം അതോ ഇവനോ
ഞാൻ : എനി
അച്ഛൻ : ഉം
ഞാൻ അങ്ങനെ മിഴുങ്ങി...
ചെറി : ആ കൊച്ചിന് ഇവനോടുള്ള പെരുമാറ്റം അത്ര ക്ലിയർ ആയി തോന്നിയില്ല ഏട്ടാ ഒരു കളിയാക്കൽ ഒക്കെ ...
അച്ഛൻ : ഡ്രൈവർ എന്ന് വിളിച്ചതാവും...
ചെറി : അത്
അച്ഛൻ : ഞാൻ അറിഞ്ഞു എന്നല്ലേ....
അച്ഛൻ : ഇപ്പൊ ആ കൊച്ച് എന്നെ വിളിച്ച് വച്ചതെ ഉള്ളു.... എടാ ഇപ്പൊ ഉള്ള പിള്ളേര് ഇങ്ങനെ തന്നെ അല്ലാതെ സീരിയസ് ആയി ഒന്നും അവര് കാണില്ല ഒന്നും ... ആ കുട്ടി പറഞ്ഞത് ഇവന് അവളെ ഇഷ്ട്ടം അല്ലെങ്കിൽ കല്യാണം വേണ്ടെന്നാ ഞങ്ങള് ചെറുതായി നാണം കെടും അത് സാരം ഇല്ല എന്നൊക്കെ എനിക്ക് അങ്ങ് വെഷമം ആയി പോയി...ഇനി പറ ആ കുട്ടിക്കോ അതോ ഇവനൊ കൊഴപ്പം
ചെറി : അത്രേ ഉള്ളോ...
ഞാൻ തിരിഞ്ഞ് നടന്നു...
അച്ഛൻ : ഡാ ഇങ്ങ് വന്നെ...
ഞാൻ തിരിഞ്ഞ് നോക്കി
അച്ഛൻ സോഫയിൽ കൈ തട്ടി ഇരിക്കാൻ പറഞ്ഞു....
ഞാൻ : വേണ്ട ഞാൻ നിന്നോളാ
അച്ഛൻ : ഇരിക്കാൻ
അച്ഛനും ഒരുമിച്ച് ഇരിക്കുന്നത് സങ്കൽപ്പിക്കാൻ
💬 Comments
View all comments