Chapter Title : കാന്താരി 1 [Doli]
പവി : വച്ചിട്ട് പോടാ തെണ്ടി....
പാവം കൊച്ച് സ്നേഹം ഒണ്ടല്ലോ അതെ വലിയ കാര്യം....
എനിക്കാണേ കെടക്കാൻ തോന്നിട്ടും വൈയ്യ....ആരേം കാണാനും ഇല്ല
തല്ലി കൊന്നാലും ചാവില്ലെന്ന പോലെ
അപ്പൊ തന്നെ എല്ലാരും കൂടെ കേറി വന്നു...
ആന്റി : മോൻ ഇവടെ ഇരിക്കാണോ ഞങ്ങള് വിചാരിച്ചു ഒറങ്ങിക്കാണും ന്ന്
ഞാൻ : ഇല്ല...ആന്റി എനിക്ക് റൂം ഒന്ന് കാണിച്ചു തന്നാ
ആന്റി : ഇത് തന്നെ മോനെ.. ഇതാ നിങ്ങടെ മുറി
ഞാൻ : അതല്ല ഈ സ്റ്റിച് ഒക്കെ ഉള്ള കൊണ്ട് ഞാൻ തനിച്ചാ കെടക്കാറ് സോ
അങ്കിൾ : എന്നാ ഈ റൂം എടുത്തോ...മോളെ ഒന്ന് കാണിച്ച് കൊടുക്ക്...
ഞാൻ : താങ്ക്സ് ?
അവര് രണ്ട് പേരും താഴോട്ട് പോയി പപ്പി പിശാശ് മാത്രം എന്റെ കൂടെ നിന്നു
പപ്പ എന്നെ അടിമുടി ഒന്ന് നോക്കി അവള് മെല്ലെ കതക് തൊറന്നു.... എന്നെ ഒന്ന് തിരിഞ്ഞ് നോക്കി ഉള്ളിലേക്ക് കേറി...
പപ്പ : ഇരിക്ക് വൈകീട്ട് അമ്പലത്തിൽ പോണം ഞാൻ വരാ ?
ഞാൻ : ഞാൻ ഒന്നും ഇല്ല
പപ്പ : വരുണ്ടോ ഇല്ലേ എന്ന് പറയാൻ അല്ല ഞാൻ ഇത് ചോദിച്ചത് വൈകീട്ട് അമ്പലത്തിൽ പോവുന്നുണ്ട് വരണം എന്നാ പറഞ്ഞെ clear...
ഞാൻ : അയ്യോ അമ്മേ മഹാമായേ പോ ഞാൻ വരാ ?
> 17:23
" കാടും പടലവും പിടിച്ചു കെടക്കുന്ന വഴിയിലൂടെ ഞങ്ങൾ നടന്നു ഇരിങ്ങോൽ കാവ് കി ക്കു അങ്കിൾ ഞാൻ ചോദിച്ചപ്പോ പേര് പറഞ്ഞു...
കൊള്ളാം ശെരിക്കും പറഞ്ഞാ ആ വഴി ഉള്ള കാഴ്ച കണ്ട ശെരിക്കും ആനന്ദഭദ്രം സിനിമയിൽ മറ്റേ കാട് പോലെ തോന്നും...?
ഞങ്ങള് നടന്ന് അമ്പലത്തിൽ എത്തി
ഞാൻ : ? ദൈവമേ കണ്ടിട്ട് ആരാ മനസ്സിലാവുന്നില്ല ആരാണേലും എന്റെ പ്രശ്നം അറിയാലോ ദയവ് ചെയ്ത് എന്നെ ഈ ചളി കുണ്ടിൽ നിന്ന് രക്ഷിക്ക്... എന്ത് തെറ്റ് ചെയ്തിട്ടാ ഇവള് എന്നോട് ഇങ്ങനെ കാണിക്കുന്നത് അച്ഛൻ തല്ലും
💬 Comments
View all comments