Chapter Title : കാന്താരി 1 [Doli]
ന്റെ ഓണറല്ലേ ചോദിച്ച് എന്റെ അടുത്തേക്ക് വന്നു... കൊറേ നേരം കഴിഞ്ഞതും അങ്ങനെ എന്റെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് കാറിന്റെ ശബ്ദം വന്നു...
അച്ഛൻ മുന്നിലെ സീറ്റിൽ നിന്ന് എറങ്ങി അവരെ കണ്ട് മുന്നിലേക്ക് പോയ എന്നെ നോക്കി അച്ഛൻ പുരികം പൊക്കി ഒന്ന് ചിരിച്ചു...
പവി അച്ചു എല്ലാം അവരെ നോക്കി ചിരിച്ചോണ്ട് നിക്കുന്ന എന്റെ അടുത്തേക്ക് വന്നു....
അവര് വന്നതും പൂജ തൊടങ്ങി
എല്ലാരും കൂടെ ഇരുന്ന് പൂജ തൊടങ്ങി കൊറച്ച് കഴിഞ്ഞതും അച്ഛൻ കൊടുത്ത സ്വർണ മാല പൂജാരി വാങ്ങി പൂജിച്ചു...
അവളുടെ കഴുത്തിലെ താലി ചരട് മാറി അത് ഇട്ടു... അവസാനം അതിന്റെ താലിയിൽ ഞാൻ ചന്നനവും കുങ്കുമവും തൊട്ട് അവസാനിപ്പിച്ചു...
ഭക്ഷണം ഒക്കെ കഴിഞ്ഞ് ഞാൻ അളിയൻ തെണ്ടിയെ ഒന്ന് ഓക്കെ ആക്കാൻ നോക്കി അത് വിജയിച്ചു എന്ന് വേണേ പറയാം...
ഞാൻ : ബ്രോ എനിക്ക് കൊറച്ച് ടൈം വേണം പെട്ടെന്ന് ഒരാളെ അടുക്കാൻ എനിക്ക് പറ്റില്ല പിന്നെ ഒരാളെ തെറി പറയുന്നത് ഭീഷണിപ്പെടുത്തുന്നത് ഓക്കെ ശെരി പക്ഷെ നമ്മടെ ലെവലിൽ ഉള്ളവരെ വേണം അതല്ലേ ഹീറോയിസം... കിച്ചു : സോറി അളിയാ... അവക്ക് എന്തേലും പറ്റിയാ എനിക്ക് സഹിക്കില്ല...
ഞാൻ : പോട്ടെ എന്തായാലും സോറി ഇവടെ സീൻ ആയി എന്നൊക്കെ കേട്ടു... സോറിയെ...
കിച്ചു : അച്ഛൻ കാരണം കിട്ടാൻ കാത്ത് നിക്കാ... അത് മൈൻഡ് ആക്കണ്ട...
അച്ചു, : അണ്ണാ പെരിയപ്പാ വിളിക്കുന്നു....
ഞാൻ : ഹാ വന്നു...
കി ക്കു അങ്കിൽ : അപ്പൊ ശങ്കരാ... അല്ല ഇന്ന് പോണ്ട എന്നൊരു ഇത് ഞാൻ മോനോട് ചോദിക്കാൻ പറഞ്ഞു ആൾക്ക് കൊഴപ്പം ഇല്ലാ എന്താ തന്റെ അഭിപ്രായം....
അച്ഛൻ : എനിക്ക് കൊഴപ്പം ഒന്നൂല്ലാ ഞാൻ എന്ത് പറയാൻ അല്ലെ ഡോ
അമ്മ : പിന്നല്ലാതെ...
കി ക്കു അങ്കിൾ : അല്ല എന്നാലും
അച്ഛൻ : അവനല്ലേ പറയണ്ടേ... ദേ വന്നല്ലോ... എന്താ ഡാ മോള് നിന്നോട് വല്ലോം പറഞ്ഞോ...
ഞാൻ
💬 Comments
View all comments