Chapter Title : കാന്താരി 12 [Doli]
ചൂടും എടുത്തിട്ട് വൈയ്യാ
സിദ്ധു : എനിക്ക് അറിയേ ഇല്ല ടാ വണ്ടി എടുത്തത് പിന്നെ ഇരുവത്തി ആറ് ലക്ഷം കൊടുത്ത് എടുത്തതല്ലേ bro
ഞാൻ : ഇന്ന് തരോ അതോ ഞാൻ പോയി ഒരു പായ കിട്ടോ നോക്കട്ടെ കോപ്പ്
സിദ്ധു : ചെയ്ത് തരും ടാ നീ tension ആവാതെ
ഞാൻ : ഉം... എന്ത് ധൈര്യത്തി ഇതെടുത്ത് പോവും ഇനി
സിദ്ധു : എടാ ഊളെ ഇത് സംഭവിക്കും
ഞാൻ : അതല്ല ടാ ഇത്ര കമ്മി ഓടിയ വണ്ടിക്ക് എങ്ങനെ ടാ ഇത്, അതും അഞ്ച് പോലും ഓടിട്ടില്ല
സിദ്ധു : അതും ശെരി ആണ്
ഞാൻ : സാനം നല്ലതാ പക്ഷെ വഴിയില് കെടപ്പാ വണ്ടികള്
സിദ്ധു : നീ ക്ഷമിക്ക് വാ കഴിക്കാൻ പോവാ
> 15:22
ഹലോ
ചെറി : പറ ടാ
ഞാൻ : എന്തായി
ചെറി : അകത്ത് കേറി
ഞാൻ : ഇപ്പഴൊ അകത്ത് കേറിയത്
ചെറി : ആഹ്
ഞാൻ : ഉം കഴിഞ്ഞിട്ട് വിളിക്കണേ
ചെറി : വണ്ടി ശെരിയായോ
ഞാൻ : എവടെ കേറ്റി വിട്ടിണ്ട്...
ചെറി : ചോദിക്ക് പോയിട്ട്...
ഞാൻ : പിന്നെ മീരയോട് കൈയ്യില് bandage ചുറ്റി കൊടുക്കാൻ പറയണം, പറയോ
ചെറി : പറയാ 😂
> 19:44
തൊലഞ്ഞ ദിവസം കഴിഞ്ഞ് വീട്ടിലേക്ക് എത്തി, കെടന്നാ മതി എന്നായി...
വെളിയില് ടാപ്പില് കൈയ്യും കാലും മൊഖവും കഴുകി അകത്തേക്ക് കേറി...
അമ്മ : വണ്ടി ശെരിയായോ ചക്കരെ
ഞാൻ : അമ്മോ പറയണ്ട
അമ്മ : കൊച്ച് വിളിച്ചോ
ഞാൻ : എവടെ എന്റെ ഫോൺ ഓഫായി
അമ്മ : ആ നല്ല ഉത്തരവാദിത്വം
ഞാൻ : പപ്പാ
ഞാൻ ഊഞ്ഞാലിൽ കേറി കെടന്ന് ഒറക്കെ വിളിച്ചു
ഇച്ചു : അവളൊന്നും ഇവടെ ഇല്ല
ഞാൻ : എവടെ പോയി
അമ്മ : കൊച്ച് അവര് വീട്ടി അമ്മേ കാണാൻ പോയപ്പോ അവടെ
💬 Comments
View all comments