Chapter Title : കാന്താരി 15 [Doli]
കിട്ടോ നോക്കട്ടെ അല്ലെങ്കി ആ ചെക്കൻ എന്നെ വലിച്ച് കീറും
ചിത്തു : ദേ നീയാണ് ഇത് എടുത്തോണ്ട് വന്നത് എനിക്ക് ഇതില് ഒരു പങ്കൂല്ലേ
ഞാൻ : പ്പ...
അവള് ചിരിച്ചോണ്ട് കേറി പോയി...
ഒരു പണി ചെയ്യാ വല്ല ചാർജിങ് സ്റ്റേഷൻ അടുത്ത് ഇണ്ടെങ്കി കൊണ്ട് തട്ടാം ഇനി എങ്ങാനും വഴിയില് പെട്ടാ പണി ആവും...
അവടെ കൊണ്ട് പോയി വല്യ തെരക്കില്ല പിന്നേ എല്ലാം നോക്കി കണ്ട് ചാർജിന് ഇട്ടിട്ട് ഒരു കരിക്ക് വാങ്ങി കുടിച്ചോണ്ട് നിന്നപ്പോ മറ്റേവള് നടന്ന് പോവുന്നു മുന്നി കൂടെ ആര് ആ ഹരിടെ കാമുകി...
അവളെന്നെ കണ്ടു ഞാൻ അങ്ങനെ തിരിഞ്ഞ് അവളെ നോക്കാതെ മറഞ്ഞു...
അവള് പോയോ നോക്കി നിന്നതും സുന്ദരന്റ ഫോൺ വന്നു അവനോട് തള്ളിക്കൊണ്ട് ഇങ്ങനെ ഇരുന്നു
സുന്ദരൻ : ആഹ്... പിന്നേ വരുമ്പോ ബോളി വാങ്ങിച്ചോണ്ട് വരണേ സ്പെഷ്യൽ എവടെ ആണോ famous അവടന്ന് തന്നേ വാങ്ങിക്കോ ഒരു നാലോ അഞ്ചോ കുപ്പി പായസം കൂടെ
ഞാൻ : sugar വരും പൊട്ടാ
സുന്ദരൻ : എനിക്കല്ല എന്റെ പെണ്ണുമ്പിള്ള ദേ അടുത്ത് കെടന്ന് പറഞ്ഞതാ
ഞാൻ : എന്നാ അവളോട് പറ പോയ് പണി നോക്കാൻ
അമ്മു : രാമാ ചക്കര അല്ലേ പ്ലീസ്
ഞാൻ : അയ്യോ ശെരി ശെരി...
അമ്മു : good boy
സുന്ദരൻ : ടാ നീ വാങ്ങിക്ക് പിന്നേ ആ പായസം എങ്ങാനും കാറിലായാ നിന്നെ ഞാൻ കൊല്ലും നോക്കിക്കോ
ഞാൻ :
💬 Comments
View all comments