Chapter Title : കാന്താരി 2 [Doli]
നീ എന്റെ കൂടെ ആഘോഷിച്ചാ മതി കേട്ടോടാ പരട്ട ഡ്രൈവറെ...
ഞാൻ : എന്തിനാ പത്മജ നീ ഹേ
പപ്പ ഓടി വന്ന് എന്റെ കൈ പിടിച്ചൊരു തിരി
ഞാൻ പല വട്ടം പറഞ്ഞിട്ടൊണ്ട് ഞാൻ പത്മജ അല്ല പത്മിനി ആണ് എന്ന് മേലാൽ തെറ്റിക്കോ അവളെന്റെ കൈ പിടിച്ച് തിരിച്ചു
ഇല്ല ഇല്ല വിട് പപ്പ പത്മിനി സോറി സ്റ്റിച്ച് പൊട്ടും ഞാൻ ഒച്ച വച്ച് പറഞ്ഞു...
" ഏത് ഇഷ്ട്ടം അല്ലാത്ത പെണ്ണും അവര് മനസ്സിൽ കരുതാത്ത ഒരു കാര്യം പറഞ്ഞാ സഹിക്കാൻ പറ്റില്ല ഇന്ദ്രൻ പറഞ്ഞ വാക്കുകൾ എന്റെ ഉള്ളിൽ കേറി വന്നു "
അവള് കൈ ലൂസാക്കിയതും ഞാൻ അന്നത്തെ പോലെ അവളെ പിടിച്ച് ചൊമരിൽ ചേർത്ത് പിടിച്ചു
എനിക്കറിയാ നിനക്ക് എന്നെ പിരിയാൻ പറ്റില്ല ഞാൻ ഇല്ലാത്തതിന്റെ സങ്കടം അല്ലെ നിനക്ക് എന്റെ പപ്പ കുട്ടി ഹേ... ഞാൻ അവൾടെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു
പപ്പ : സത്യം ശിവ നിന്റെ പ്രെസൻസ് ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു പോണ്ട ?
ഞാൻ : ശെരി അപ്പൊ ഞാൻ പോണില്ല പക്ഷെ ഒറ്റ കാര്യം
പപ്പ : എന്റെ മുത്ത് എന്ത് പറഞ്ഞാലും ഓക്കേ
ഞാൻ : ഇന്ന് നമ്മടെ ആദ്യ രാത്രി ആയിരിക്കും അങ്ങനെ പ്രോമിസ് തന്നാ ഞാൻ പോവില്ല
പപ്പ : ശെരി എല്ലാം ഡ്രൈവർ പറയുന്ന പോലെ ?
ഞാൻ : കളിക്കല്ലേ നീ...?
ഇത്രേ ഉള്ളു ഡാ നീ അവന്റെ ഒരു കോപ്പിലെ ഫസ്റ്റ് നൈറ്റ്... പപ്പ പൊട്ടിച്ചിരിച്ച് എന്നെ നോക്കി പറഞ്ഞു...
ഞാൻ : ശെരി എന്ത് ചെയ്‌താൽ നീ എന്നെ പോവാൻ വിടും അത് പറാ
പപ്പ : കോടി രൂപ തന്നാ നീ പോവില്ല
ഞാൻ : ശെരി ആയിക്കോട്ടേ ഞാൻ പോയി പറയാ താഴേ
പപ്പ : എന്ത്
ഞാൻ : നിന്റെ കല്യാണം മൊടങ്ങിയത് എങ്ങനാന്ന് ഞാൻ വരുന്ന വഴി നിന്റെ എഞ്ചിനീയറിനെ കണ്ടു ?
പപ്പ അത്ഭുതത്തോടെ
💬 Comments
View all comments