Chapter Title : കാന്താരി 2 [Doli]
കിട്ടിയപ്പോ പഴയ പോലെ ആവാൻ ആണോ ഹേ...
ഞാൻ : അല്ല അച്ഛാ അത്...
അച്ഛൻ : ദേ ഞാൻ ഒരു കാര്യം പറയാ പഴയ പോലെ നടക്കാൻ ആണേ വിട്ടോ ചെന്നൈക്ക് തന്നെ പൊക്കോ....
അടുക്കളയിൽ നിന്ന് അമ്മ വന്നു പിന്നാലെ പവിയും അവളും...
അമ്മ : എന്താ
ചെറി : ചേട്ടത്തി ഇവനെ ഏട്ടൻ വിളിച്ചപ്പോ ഫോൺ കിട്ടില്ലാ അത്ര തന്നെ...
പവി : അതാണോ അത് അവന്റെ ഫോൺ ഇന്നലെ ചേട്ടത്തിടെ കൈയ്യീന്ന് താഴേ വീണ് പൊട്ടി പതിനേഴായിരം രൂപ വേണം അത് കൊണ്ട് അവൻ നേരാക്കിട്ടില്ലാ....
കാര്യം മനസ്സിലായല്ലോ എല്ലാർക്കും മനസ്സിലായി ഇനി തൊടങ്ങും സങ്കടം സഹതാപം ഞാൻ മനസ്സിൽ ഓർത്തു....
ഞാൻ ഒരു പൂച്ച ചിരി ചിരിച്ച് കേറി പോയി...
പണി ഒന്നും ഇല്ല ഫോണും ഇല്ല അപ്പൊ എന്ത് ഒറക്കം തന്നെ....
ഞാൻ ഷീറ്റ് താഴേ ഇട്ട് കെടന്നതും ചെറി കേറി വന്നു
ചെറി : ഡേയ് ഡേയ്...
ഞാൻ : എന്നയ്യാ
ചെറി : വാ നമ്മക്ക് പോയി ഫോൺ വാങ്ങാ വാടാ ഇച്ചു പറഞ്ഞു ഇപ്പൊ തന്നെ അവന് ഫോൺ വാങ്ങി കൊടുക്കാൻ വാ തങ്കോ
ഞാൻ : ചെറി
ചെറി : സൊല്ല് ഡാ
ഞാൻ : ണാ കെളമ്പറെനേ...
ചെറി : എങ്കെ
ഞാൻ : ഊർക്ക്
ചെറി : എന്ന ഡാ എന്നാച്ച്
ഞാൻ : അച്ഛൻ കണ്ടില്ലേ എനിക്ക് വേണ്ട ചെറി... അങ്കെ തിറു ഇറ്പ്പാ ഏതാച്ച് പണ്ണി അങ്കെ ഇറ്ക്കെ...
ചെറി : നിനക്ക് വേണ്ടി ആണ് ഞാൻ ഇങ്ങോട്ട് വന്നേ അപ്പൊ നീ പോറേ അപ്പൊ...
ഞാൻ : ചെയ്യാത്ത കാര്യത്തിന് പഴി കേട്ടത് കണ്ടില്ലേ....
ചെറി : നീ വാ എണീക്ക്
ചെറി എന്നെ കുത്തി പൊക്കി താഴേ കൊണ്ട് പോയി...
ചെറി : ചേട്ടത്തി ചേട്ടത്തി
ഹോളിൽ നിന്ന് ചെറി വിളിച്ച് പറഞ്ഞു
അമ്മ : എന്താ ഡാ....
ചെറി : അവൻ ചെന്നൈ പോവാന്ന്
💬 Comments
View all comments