Chapter Title : കാന്താരി 2 [Doli]
ഒരുപാട് ലീവായി...?
പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല....
മോനെ
ഉം
ആന്റി ഒരു കാര്യം ചോദിക്കട്ടെ
ഞാൻ : എന്താ ആന്റി
ആന്റി : മക്കക്ക് ഇഷ്ട്ടം ഇല്ലല്ലേ ഇത്
ഞാൻ : ഏയ് ഇല്ല അങ്ങനെ ഒന്നും ഇല്ല ആന്റി....
പപ്പ : അമ്മാ വാ വണ്ടി. വന്നു
പപ്പ ഞങ്ങടെ അടുത്തേക്ക് വന്നു...
ആന്റി : വന്നു പപ്പ വാ ഡാ കുട്ടാ....
ആന്റി എന്റെ കൈ പിടിച്ച് സോഫയിൽ നിന്ന് എണീറ്റു....
ആന്റി : വയ്യാ വയസ്സായി...
അവര് എന്നെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു....
പിന്നെ എന്റെ കൈ പിടിച്ച് നടന്നു....
പോവുമ്പോ ഒരു ചൊവ്വപ്പ് തുണി ഇട്ട് വണ്ടി മൂടി വച്ചിരിക്കുന്നു....
ഞാൻ എന്ത് ചെയ്തിട്ടാ ഈ കോപ്രായം ഒക്കെ വന്ന് കാണണ്ട ഗെതികേട് അതും എനിക്ക് തന്നെ.... ?
അങ്ങോട്ട് പോവുമ്പോ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒറ്റ തോന്നൽ അത് മാത്രം ആയിരുന്നു....
അതല്ല ഒരു പുതിയ വണ്ടി വാങ്ങുന്നതിന് ഇത്ര ഒക്കെ സന്തോഷിക്കാൻ ഒണ്ടോ... ഈ ചേച്ചിയും അനിയനും ഒരു പൊടിക്ക് ഓവ
ഡോ.... ഡോ...
മോനെ... രാമുട്ടാ.....
പപ്പ : ശിവാ..... ?
ഞാൻ ഞെട്ടി ആലോചനയിൽ നിന്ന് വെളിയിലേക്ക് വന്നു.... ചുറ്റും നോക്കി ഞാൻ എന്റെ അടുത്ത് നിക്കുന്ന അങ്കിളിനെ നോക്കി
അങ്കിൾ : എന്താ ഡോ ആലോചന
ഞാൻ : നോ നോ നത്തിങ് ?....
അങ്കിൾ : വാ ഡോ
പുള്ളി എന്നെ പിടിച്ച് കൊണ്ട് പോയി....
അങ്കിൾ : മോനെ മോനും മോളും കൂടെ കീ വാങ്ങിക്ക്
നോ ?... അയ്യോ അതൊന്നും വേണ്ട അങ്കിൾ....എടുത്ത വായിന് ഞാൻ പറഞ്ഞു....
അകലാൻ ഉള്ള പണി നോക്കുമ്പോ നിങ്ങള് എല്ലാരും കൂടെ സൂപ്പർ ഗ്ലു ഇട്ട് ഒട്ടിച്ച് ചേർക്കാൻ നോക്കാ അത് വേണ്ട.... ഞാൻ മനസ്സിൽ കരുതി....
കിച്ചു : അളിയാ ഇത് നിങ്ങടെ കാറല്ലേ വാങ്ങിക്ക് സീൻ ഇല്ല
ഞാൻ : ഹേ... ഏയ് വേണ്ട
വാങ്ങിക്കാ ശിവ.... പപ്പ എന്നെ നോക്കി
💬 Comments
View all comments