Chapter Title : കാന്താരി 3 [Doli]
അമ്മ പറഞ്ഞ് നാക്ക് ഉള്ളിൽ ഇട്ടതും അച്ഛൻ വെളിയിലേക്ക് വന്നു...
അച്ഛൻ : ഇല്ല താൻ എന്ത് പറഞ്ഞാലും മോശായി പോയി... ആരായാലും ഡോ കൃഷ്ണ കണ്ടവന്റെ വായിൽ ഉള്ളത് കേക്കാൻ അല്ല ഞാൻ മകനെ വളർത്തുന്നത്....
അച്ഛൻ ഫോണിൽ ചെറിയ കലിപ്പിട്ട് സംസാരിച്ചോണ്ട് വന്നു...
അച്ഛൻ : തന്നോട് അവനും ഞാനും ഒരേ പോലെ പറഞ്ഞതാ ഈ കാറും കോപ്പും ഒന്നും വേണ്ടെന്ന് പറഞ്ഞോ ഇല്ലേ... ഇത്ര ഒക്കെ ഉച്ചക്ക് നടന്നു അറിഞ്ഞിരുന്നേ ഞാൻ തന്റെ വാക്ക് കേട്ട് അവരെ അവടെ വിട്ടിട്ട് വരില്ലായിരുന്നു....
അമ്മ ദേഷ്യത്തോടെ അച്ഛൻ പറയുന്നത് നോക്കി നിന്നു...
അച്ഛൻ : എടോ എടൊ കൃഷ്ണ തനിക്ക് എങ്ങനെ ഇങ്ങനെ പറയാൻ തോന്നണേ... ഞാൻ പറഞ്ഞിട്ടാ ഇന്ന് അവരൊക്കെ കൂടെ തന്റെ അങ്ങോട്ട് വന്നത്.... എന്നിട്ട് എങ്ങനെ ആയി നോക്ക് ഇപ്പോ... എന്തൊക്കെ പറഞ്ഞാലും മോശായി...
അച്ഛൻ തല ആട്ടി എന്നെ അടുത്തേക്ക് വിളിച്ചു...
ഞാൻ അടുത്തേക്ക് പോയതും പുള്ളി തോളിൽ കൈ ഇട്ട് നടന്നു...
എനിക്ക് ഒട്ടും കംഫർട്ടല്ല അങ്ങനെ ഒരു നിപ്പ്...
അച്ഛൻ : എടൊ താൻ ആ കാറ് എന്റെ വീട്ടീന്ന് എടുത്തോണ്ട് പോണം ഇത് ഒരു അപേക്ഷ ആണ് കൃഷ്ണ.... ഭാഗ്യ പറഞ്ഞു ശിവക്ക് താൻ വാങ്ങികൊടുത്ത വണ്ടി എടുക്കാൻ താൽപ്പര്യമേ ഇല്ലെന്ന്.... എടൊ എന്തിന് ഡോ ഇങ്ങനെ ഉള്ള വെല കൂടിയ സമ്മാനം തന്ന് മനുഷ്യന് ബുദ്ദിമുട്ട് ഒണ്ടാക്കുന്നെ ?... ശെരി ശെരി...
അയ്യോ എന്റെ അപ്പനാ ഇങ്ങനെ പറയുന്നേ സാധാരണ എന്നെ ആരെങ്കിലും
💬 Comments
View all comments