Chapter Title : കാന്താരി 3 [Doli]
കൊണ്ട് വന്നത്... ഇത് പോലെ വല്ലതും എന്റെ മോളെ പറ്റി വെളിയി പോയി പറഞ്ഞാ തോലുരിച്ച് തൊങ്ങാൻ ഇടും നിന്നെ തന്തക്ക് നാണക്കേട് വരുത്താൻ ആയിട്ടൊരു ജമ്മം...
ഞാൻ : നിങ്ങള് പേടിപ്പിച്ചിട്ടാ എന്നോട് പവി പറഞ്ഞിട്ടുണ്ട് അവക്ക് ഒരു ഇഷ്ട്ടം ഉള്ള കാര്യം....ഞാൻ സമ്മതിക്കില്ല ഞാൻ വെളിയിലേക്ക് നടന്നു....
എങ്ങോട്ട് എങ്ങോട്ട് അച്ഛൻ എന്റെ കോളർ പിടിച്ച് സ്റ്റെയറിലേക്ക് തള്ളി...
അച്ഛൻ : കേറി പോവാൻ ഇനി നീ ഈ വീടിന്റെ പടി കടക്കില്ല അങ്ങനെ എങ്ങാനും വെളിയിൽ പോയാ പിന്നെ തിരിച്ച് വരണ്ട
ചെറി : അണ്ണാ
അച്ഛൻ : എന്ത് ടാ നിനക്ക് ഇഷ്ട്ടം ആയില്ലേ നീയും പോ...രണ്ടും കൂടെ അമ്പലപ്പറമ്പി പോയി തെണ്ടി ജീവിക്ക്....
ഞാൻ : എനിക്ക് ജീവൻ ഒണ്ടേ ഞാൻ ഇത് നടത്തില്ല....
മരം പോലെ നിന്ന ഞാൻ തറ നോക്കി പറഞ്ഞു...
അച്ഛൻ : ഇവനെ ഞാൻ....
അമ്മയും ചെറിയും കൂടെ അച്ഛനെ പിടിച്ച് നിർത്തി...
ചെറിയമ്മ എന്നെ പിടിച്ച് മേലേക്ക് വലിച്ചോണ്ട് വന്നു....
ഞാൻ : ചെറിയമ്മ എന്നെ വിട്
അച്ചു : ഡേയ് പെരിയപ്പ കൈയ്യാലേ ഒത വാങ്കി സാവപ്പോറേ ഇപ്പൊ...
ഞാൻ : ഇച്ചു അവക്ക് ഒരു ലവ്വർ ഒണ്ട് എനിക്ക് അറിയാ അങ്ങേരെ പേടിച്ച് പറയാത്തതാ...
പവി എന്റെ ഒച്ച കേട്ട് റൂം തൊറന്ന് വെളിയിലേക്ക് വന്നു...
രാമു... അവളോടി വന്ന് എന്നെ കെട്ടിപിടിക്കാൻ വന്നു
ഞാൻ പക്ഷെ അവളെ കൈ കാട്ടി നിക്കാൻ മാത്രം ആണ് പറഞ്ഞത്....
ചെറിയമ്മ :
💬 Comments
View all comments