Chapter Title : കാന്താരി 3 [Doli]
അമ്മ : എങ്കി ഞാനും കഴിക്കില്ല....
അച്ഛൻ : വേണ്ട ഇരുന്നോ
അമ്മ : ദേ നിങ്ങടെ മരുമോള് കഴിച്ചിട്ടില്ല കാലത്ത് തൊട്ട്...
അച്ഛൻ : എന്തെ
അമ്മ : ഭർത്താവ് കഴിക്കാത്ത കൊണ്ട്...
അച്ഛൻ : ?ആണോ കുട്ടാ
അച്ഛൻ പപ്പേ നോക്കി ചോദിച്ചു
പപ്പ : അങ്കിൾ പ്ലീസ് ഒന്ന് കഴിപ്പിക്ക്...
അച്ഛൻ : നിങ്ങളാ അവനെ നശിപ്പിക്കുന്നത് ആദ്യം ഇയാൾ ആയിരുന്നു... ഇപ്പൊ താനും തൊടങ്ങി...
പപ്പ : അങ്ങനെ അല്ല അങ്കിൾ പ്ലീസ്....
അച്ഛൻ : ശെരി പോയി വിളിക്ക് വരില്ല...
അച്ഛൻ പറഞ്ഞ പോലെ പപ്പ പോയി...
അച്ഛൻ : മോൻ ആ പാവത്തിനെ കൊല്ലും..
അച്ഛൻ എണീറ്റ് മേലോട്ട് കേറി....
അച്ഛൻ പറഞ്ഞ പോലെ പപ്പ വന്ന് ഡോറിൽ തട്ടി....
ഞാൻ മിണ്ടിയില്ല
പപ്പ : ശിവ അങ്കിൾ വിളിക്കുന്നു വാ...ശിവാ.... വരാൻ
ഞാൻ പോയി ഡോർ തൊറന്നു...
അച്ഛൻ പിന്നാലെ പപ്പ...
അച്ഛൻ : എന്താണ്
ഞാൻ നോട്ടം മാറ്റി
അച്ഛൻ : ഒറ്റൊന്ന് തന്നാ ഒണ്ടല്ലോ കാത് കൊയ് കൊയ് പറയും... ?
ഞാൻ : ?
അച്ഛൻ : താഴെ കൊണ്ട് വാടാ കണ്ണ് താഴെ കൊണ്ട് വാ... കൂടുതൽ വേഷക്കെട്ട് കാണിക്കല്ലേ... മര്യാദക്ക് വന്ന് കഴിച്ചോ
ഞാൻ : എ.. എ. എനിക്ക് വേണ്ട
അച്ഛൻ : നീ കഴിക്കാൻ ആരും പറഞ്ഞില്ല ഈ കുട്ടി കാലത്ത് തൊട്ട് ഒന്നും കഴിച്ചില്ല അതിന് വേണ്ടി നീ കഴിക്കും അല്ലെങ്കിൽ നിന്നെ ഞാൻ തീറ്റിക്കും
💬 Comments
View all comments